- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ പുഴയിൽ ചാടി; കാണാതായതോടെ രാത്രി മുഴുവൻ തിരച്ചിൽ; അഗ്നിരക്ഷാസേന എത്തിയിട്ടും രക്ഷയില്ല; ഒടുവിൽ കാണാതായ ആളെ വീട്ടിൽ കണ്ടെത്തി
കട്ടപ്പന: രാത്രി മുഴുവന്‍ പോലീസിനെയും അഗ്‌നിരക്ഷാസേനയെയും നാട്ടുകാരെയും വട്ടംകറക്കി മദ്യപൻ. ഇരുപതേക്കര്‍ പുത്തന്‍വീട്ടില്‍ മധുവാണ് മദ്യലഹരിയിൽ കട്ടപ്പനയാറ്റില്‍ ചാടിയത്. കുടുംബപ്രശ്നമാണ് മദ്യപിച്ച് ആറ്റില്‍ ചാടാന്‍ കാരണമെന്നാണ് ഇയാൾ പറയുന്നത്. രാത്രി മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും മധുവിനെ കണ്ടെത്താനായില്ല. എന്നാൽ പിറ്റേന്നാണ് ഇയാൾ നീന്തി കരയ്ക്ക് കയറിയ വിവരം പുറത്ത് വരുന്നത്
ശനിയാഴ്ച രാത്രി 11-നാണ് മദ് പുഴയിൽ ചാടിയത്. മധു മരക്കമ്പിലും പാറയിലും പിടിച്ചു കിടക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് മധുവിനെ കാണാതായതോടെ നാട്ടുകാർ അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മധുവിനായി തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ സെര്‍ച്ച് ലൈറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
എന്നാൽ ഞായറാഴ്ച പുലര്‍ച്ചെ മധുവിനെ നാട്ടുകാരില്‍ ചിലര്‍ ഇയാളുടെ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ആറ്റില്‍നിന്ന് നീന്തിക്കയറിയ മധു കരയില്‍ രാത്രി കഴിഞ്ഞശേഷം പുലര്‍ച്ചെ വീട്ടില്‍ എത്തുകയായിരുന്നു. ഇയാള്‍ സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.