- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂഷൻ ക്ലാസിലേക്ക് പോകവേ പെൺകുട്ടിയെ പിന്തുടർന്നെത്തി; റോഡിൽ വെച്ച് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ; സംഭവം ആലപ്പുഴയിൽ
മാന്നാർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ റോഡില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലാണ് സംഭവം നടന്നത്. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടിൽ അഖിലിനെ (27)യാണ് മാന്നാർ പോലീസ് കൈയ്യോടെ പൊക്കി.
പെൺകുട്ടി സൈക്കിളിൽ ട്യൂഷന് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കടന്ന് പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.
കുട്ടി ഭയന്ന നിലവിളിച്ച് ഓടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ മാന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത മാന്നാർ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Next Story