- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിയാനോ' ക്ലാസിനെത്തിയ പതിനാലുകാരിക്കുനേരെ ലൈംഗികാതിക്രമം; പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും വിധിച്ച് കോടതി
തൃശൂര്‍: പോക്സോ കേസിൽ സംഗീതോപകരണ അധ്യാപകന് ശിക്ഷ വിധിച്ച് കോടതി. 29വര്‍ഷം തടവും 4.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. എളവള്ളി സ്വദേശി ജോഷി വർഗീസ്(56) നെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
പതിനാലുകാരിയെ ലൈംഗിക ഉദ്ദേശത്തോടെ പിയാനോ ക്ലാസ് നടത്തുന്ന സ്ഥാപനത്തിൽ വെച്ച് പലതവണ ലൈംഗിക അതിക്രമം നടത്തി എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന കേസ്. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണ നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
Next Story