തൃശൂര്‍: ഗുരുതര ലൈംഗിക പീഡന പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തതിനെക്കുറിച്ച് പ്രതികരിക്കാതെ ഷാഫി പറമ്പില്‍ എംപി. രാഹുലുമായി ഉയര്‍ന്ന ചോദ്യങ്ങളോട് ഒന്നും തന്നെ പ്രതികരിക്കാന്‍ ഇന്നും ഷാഫി തയ്യാറായില്ല. കെപിസിസി പ്രസിഡന്റ് പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് മാത്രമായിരുന്നു മാധ്യമങ്ങളുടെ ആവര്‍ത്തിച്ചള്ള ചോദ്യത്തിന് ഷാഫിയുടെ മറുപടി.

തിരുവനന്തപുരത്ത് ചേരുന്ന നിര്‍ണായക കെപിസിസി നേതൃയോഗത്തില്‍നിന്ന് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ ഷാഫി വിട്ടുനില്‍ക്കുകയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ സംബന്ധിച്ച വിഷയങ്ങള്‍ കെപിസിസി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഷാഫി വിട്ടുനില്‍ക്കുന്നത്.