- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർത്തിയിട്ട കാറിന്റെ ബോണറ്റിൽ ഒരു അനക്കം; പരിശോധനയിൽ കിട്ടിയത് കൊടും ഭീകരനെ; കടി കിട്ടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
തൃശൂർ: കയ്പമംഗലം കാളമുറിയിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ബോണറ്റിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി. കാളമുറി പടിഞ്ഞാറ് അകമ്പാടം കുഴിക്കണ്ടത്തിൽ അബ്ദുൽ കരീമിൻ്റെ വീട്ടിലാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ പാമ്പിനെ കണ്ടത്.
വിഷമുള്ള പാമ്പിനെ കണ്ടതിനെ തുടർന്ന് ഉടൻതന്നെ വനപാലകരെയും പാമ്പ് പിടിത്തക്കാരെയും വിവരമറിയിച്ചു. ചാലക്കുടി ഫോറസ്‌റ്റ് ആർ.ആർ.ടി. അംഗം അൻസാരിയാണ് സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. പാമ്പിനെ വനപാലകർക്ക് കൈമാറി.
Next Story




