- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകന്‍ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി; പ്രതിക്ക് മാനസിക പ്രശ്നങ്ങളെന്നു റിപ്പോര്‍ട്ട്
മകന്‍ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി
തിരൂര്‍: മലപ്പുറത്ത് മകന്‍ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മകന്‍ മുസമ്മിലിനെ (25) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു കരുതുന്നു. ഇന്നു രാവിലെ 7 മണിയോടെയാണ് സംഭവം.
ഇറച്ചി വ്യാപാരിയായ അബുവിന്റെ കടയില്‍ നിന്ന് രാവിലെ വീട്ടിലെത്തിയ മുസമ്മില്‍ പ്രത്യേകിച്ചൊരു പ്രകോനവുമില്ലാതെ അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന ആമിനയെ വലിയ കത്തി ഉപയോഗിച്ച് ആദ്യം വെട്ടുകയായിരുന്നു. തുടര്‍ന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ എടുത്ത് തലയ്ക്കടിച്ചു.
ഇതോടെ തലയോട്ടി തകര്‍ന്ന ആമിന സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിനുശേഷവും മുസമ്മില്‍ വീട്ടില്‍ തുടര്‍ന്നു. തുടര്‍ന്ന് പൊലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് മാറ്റിയത്. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. സംഭവസ്ഥലത്ത് ഫൊറന്‍സിക് വിദഗധര്‍ പരിശോധന നടത്തുന്നു.