- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യം കഴിച്ചുകൊണ്ടിരിക്കെ കുപ്പി തറയില്‍ വീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ കുപ്പിച്ചില്ലുകൊണ്ട് കഴുത്തറുത്ത് കൊന്ന് മകന്‍; പ്രതിയെ പോലീസ് പിടികൂടി
തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂരില്‍ അമ്മയെ മകന്‍ കഴുത്തറത്ത് കൊലപ്പെടുത്തി. 74 കാരിയായ വിജയകുമാരിയെ മകന്‍ അജയകുമാറാണ് കൊലപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന അജയകുമാര്‍ വീട്ടില്‍ കുടിച്ചിരുന്ന കുപ്പി നിലത്ത് വീണ് പൊട്ടി. തുടര്‍ന്ന് അമ്മ ഇത് ചോദ്യം ചെയ്തതോടെയാണ് ക്രൂരതയ്ക്ക് ഇരയായത്.
കുപ്പിച്ചില്ല് എടുത്ത് അമ്മയുടെ കഴുത്തിലേക്കാണ് ഇയാള്‍ കുത്തിയത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാരിയെ രക്ഷിക്കാനായില്ല. നേമം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. മുന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനായ അജയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Next Story




