തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം നടന്നത്. 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് അറസ്റ്റിലായിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയാണ് പിടിയിലായത്. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.

കുട്ടി സ്കൂൾ അധികൃതരോടാണ് ആദ്യം പറഞ്ഞത്. പ്ലബ്ബിങ് തൊഴിലാളിയായ രണ്ടാനച്ഛൻ കുട്ടിയുടെ അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ ഉപദ്രവിച്ചെന്നാണ് മൊഴി. അടുത്ത കാലത്താണ് ഇയാൾ കുട്ടിയുടെ വീട്ടിൽ താമസം തുടങ്ങിയത്.

അമ്മ ജോലിക്കു പോകുമ്പോൾ പലതവണ ഉപദ്രവിച്ചതെന്നും കുട്ടി പറയുന്നു. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.