- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളിമാനൂരിലെ വിവിധ പ്രദേശങ്ങളിൽ പേപ്പട്ടി ആക്രമണം; നിരവധിപേർക്ക് കടിയേറ്റു; വിദ്യാർത്ഥിക്കടക്കം പരിക്ക്; നാട്ടുകാർ ഭീതിയിൽ
തിരുവനന്തപുരം: കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പേപ്പട്ടിയുടെ ആക്രമണം. കടിയേറ്റ് സ്കൂൾ വിദ്യാർത്ഥിയടക്കം നിരവധി പേർക്ക് പരിക്ക്. അംഗൻവാടി ആയയുടെ സമയോചിത ഇടപെടലിൽ ഏഴ് കുരുന്നുകൾ നായയുടെ കടിയേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പുളിമാത്ത് പഞ്ചായത്തിലെ ശീമവിള, പന്തുവിള പ്രദേശങ്ങളിലാണ് നിരവധി പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പന്തുവിള 28ാം നമ്പർ അംഗൻവാടിയിലേയ്ക്ക് ഓടിക്കയറിയ നായ കുട്ടികളെ കടിക്കാൻ ശ്രമിച്ചെങ്കിലും ഹെൽപ്പർ സുമംഗല (46) തടയുകയായിരുന്നു. സമയോചിത ഇടപെടലിൽ ഏഴ് കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനിടയിൽ സുമംഗലയ്ക്ക് നായുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. നാട്ടുകാർ ഇപ്പോൾ ഒന്നടങ്കം ഭീതിയിലാണ്.
Next Story