പാലക്കാട്: അധ്യാപകനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പാലക്കാട് തച്ഛനാട്ടുകര പട്ടിശേരി സ്വദേശി സലീം (40) ആണ് മരിച്ചത്. മാണിക്കപറമ്പ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം. മൃതദേഹം വീടിനകത്ത് തൂങ്ങിനിന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

12 വർഷമായി കിടപ്പുരോഗിയായി കഴിയുന്ന മകൻ്റെ കാര്യത്തിലുള്ള മാനസിക സമ്മർദ്ദമാണ് മരണകാരണമെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.