- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ; എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്; എനിക്ക് ഇതു തീരെ ഇഷ്ടമല്ല'; വയനാടിനുള്ള കേന്ദ്ര സഹായത്തെപ്പറ്റി സുരേഷ് ഗോപി
പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായി
ആലപ്പുഴ: വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്നും മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് സുരേഷ് ഗോപി പ്രതികരിച്ചു.
'നിങ്ങള്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് ചോദിക്കൂ. എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്. എനിക്ക് ഇതു തീരെ ഇഷ്ടമല്ല', സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സഹായം പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയിലെ ദുരന്തപ്രദേശങ്ങള്‍ നേരിട്ടെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് വയനാട് കളക്ടറേറ്റില്‍ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചിരുന്നു. വയനാട് പുനരധിവാസ പാക്കേജ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. വയനാട് ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനവും കൈമാറി.
'നിങ്ങളുടെ മുഖ്യമന്ത്രിയോട് പോയി ചോദിക്കൂ; എങ്ങനെയാണ് അതിന്റെ സംവിധാനമെന്ന്; എനിക്ക് ഇതു തീരെ ഇഷ്ടമല്ല'; വയനാടിനുള്ള കേന്ദ്ര സഹായത്തെപ്പറ്റി സുരേഷ് ഗോപി