മണ്ണാര്‍ക്കാട്: അദ്ധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അദ്ധ്യാപകനായ ഷിബു പിള്ളയാണ് മരിച്ചത്. ഇടുക്കി കട്ടപ്പന സ്വദേശിയാണ് .കുമരംപുത്തൂര്‍ ചുങ്കം സെന്ററിലെ ഫ്‌ലാറ്റായ കെ കെ കോംപ്ലക്‌സിലെ വാടക മുറിയിലാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി താമസിച്ചിരുന്നത്. ഇന്ന് രാവിലെ ആറര മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് കീഴെ മരിച്ച നിലയില്‍ കണ്ടത്.

ഒറ്റയ്ക്കായിരുന്നു താമസം. കുടുംബം ഇടുക്കിയിലാണ്. ഇന്നലെ രാത്രി ഒന്‍പതുമണിവരെ ഷിബുവിനെ കണ്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. മരണകാരണം വ്യക്തമല്ല. തെന്നിവീണതാകാം മരണകാരണമെന്നാണ് പൊലീസ് കരുതുന്നത്. അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.