കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ചുപേർ കസ്‌റ്റഡിയിൽ. ഇതിൽ മൂന്നുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ ജില്ലക്കാരായ നാലുപേരും കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. 11 പ്രതികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അരുണിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ആംബുലൻസിൽ ഉപേക്ഷിച്ചത്.

നേരത്തെ, ക​യ്പ​മം​ഗ​ല​ത്തെ സ്വ​കാ​ര്യ​ ആം​ബു​ല​ന്‍​സ് സ​ര്‍​വീ​സി​ന് ഒ​രാ​ളെ വ​ണ്ടി ത​ട്ടി​യെ​ന്നും ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും ആവശ്യപ്പെട്ട് ഫോ​ണ്‍ കോ​ള്‍ ല​ഭി​ച്ചതിനെ തുടർന്നാണ് ആം​ബു​ല​ന്‍​സ് എ​ത്തി​യ​ത്. തുടർന്ന് അ​രു​ണി​നെ നാ​ല് പേ​ര്‍ ചേ​ര്‍​ന്ന് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി. അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും, തങ്ങൾ ആംബുലസിന് പിന്നാലെ എത്തിക്കോളാമെന്നും ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ആ​രെ​ങ്കി​ലും കൂ​ടെ ക​യ​റ​ണ​മെ​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ര്‍ ത​യാ​റാ​യി​ല്ല. ആം​ബു​ല​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​പ്പോ​ള്‍ കാ​ര്‍ പി​ന്നാ​ലെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്രതികൾ അരുണിനെ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

ആ​ശു​പ​ത്രി അ​ധി​കൃ​തർ അരുണിന്റെ മരണം സ്ഥിരീകരിച്ചു. ശേഷം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിൽ അരുണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തായ ശശാങ്കന്റെ മൊഴിയിലാണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.