- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് ലോറി ഇടിച്ചു കയറി അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്; മദ്യലഹരിയിൽ ഡ്രൈവർ; പോലീസ് കേസെടുത്തു
കോട്ടയം: കോട്ടയം പാലായിൽ റോഡരികിൽ സംസാരിച്ചുകൊണ്ടിരുന്ന യുവാക്കൾക്കിടയിലേക്ക് ലോറി ഇടിച്ചുകയറി വൻ അപകടം. സംഭവത്തിൽ രണ്ടു യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
റോഡിന്റെ വശത്തായി നിൽക്കുകയായിരുന്ന സ്കൂട്ടര്‍ യാത്രികരെ ഇടിച്ചുതെറിപ്പിച്ച ശേഷം ആറു കിലോമീറ്ററിൽ അധികം ദൂരം ലോറി നിര്‍ത്താതെ പായുകയായിരിന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ വരെ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് ദാരുണ സംഭവം നടന്നത്.
അപകടത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടതെന്നും റിപ്പോർട്ടുകൾ ഉണ്ട്. രാത്രി റോഡ് സൈഡ് സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ആണ് അതിദാരുണമായി ലോറി ഇടിച്ചു കയറിയത്. ലോറി ഇടിച്ചുതെറിപ്പിച്ചതും യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി (25) എന്നിവർക്കാണ് ഗുരുതരമായി പരിക്കറ്റത്. പക്ഷെ ഇവരെ ഇടിച്ചശേഷം സ്കൂട്ടര്‍ ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് അപകടത്തിൽപ്പെട്ട സ്കൂട്ടറുമായി ആറ് കിലോമീറ്റർ അധികം ദൂരം സഞ്ചരിച്ച ലോറി മരങ്ങാട്ടുപള്ളിക്ക് അടുത്തായി നിയന്ത്രണം തെറ്റി ഒരു വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് ഒടുവിൽ നിന്നത്. ഉടനെ തന്നെ ഡ്രൈവർ ഓടിരക്ഷപെട്ടു. ലോറി സ്കൂട്ടറുമായി സഞ്ചരിച്ച ദൂരം മുഴുവൻ പാലാ പോലീസും പിന്നാലെ പിന്തുടരുകയും ചെയ്തു. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും കേസ് എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.