- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലർച്ചെ ബേക്കറിയിലെത്തി, ആദ്യമൊരു കേക്ക് കഴിച്ചു; പിന്നാലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കി; പണവുമായി പുറത്തിറങ്ങുമ്പോൾ മുന്നിൽ പോലീസ്; കോട്ടയത്തെ കള്ളന് സംഭവിച്ചത്
കോട്ടയം: തിരുവാതുക്കലിൽ ബേക്കറിയിൽ മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണം ശ്രദ്ധയിൽപ്പെട്ട ഉടമ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പണവുമായി ബേക്കറിയിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തിരുവാതുക്കൽ സ്വദേശി രോഹിത് രാജേന്ദ്രന്റെ വീടിനോടു ചേർന്നുള്ള ബേക്കറിയിലാണ് സംഭവം.
പുലർച്ചെ രണ്ടു മണിക്ക് ശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്. ആദ്യം ബേക്കറിയിൽ നിന്ന് കേക്ക് കഴിച്ച ശേഷം മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കൈക്കലാക്കുകയായിരുന്നു. മോഷണം സിസിടിവിയിൽ കണ്ട രോഹിത്തിന്റെ പിതാവ് ഉടൻതന്നെ പോലീസിന്റെ അടിയന്തര സഹായ നമ്പരായ 112-ൽ വിളിച്ച് അറിയിച്ചു.
വിവരം ലഭിച്ചയുടൻ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ നൈറ്റ് ഓഫീസർ മനോജ്, കൺട്രോൾ റൂമിലെ സണ്ണിമോൻ, ശ്യാം എന്നിവരടങ്ങിയ സംഘം സ്ഥലത്തേക്ക് കുതിച്ചെത്തി. ബേക്കറിയിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കൃത്യസമയത്ത് ഇടപെട്ട് മോഷ്ടാവിനെ പിടികൂടിയ പോലീസിന് ഉടമ രോഹിത് രാജേന്ദ്രൻ ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കേരള പോലീസിന് ഒരു ബിഗ് സല്യൂട്ട് നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു.