കോഴിക്കോട്: മാവൂരില്‍ നടന്ന മോഷണ പരമ്പരയിലെ പ്രതി പോലീസിന്റെ പിടിയിൽ. കാരപ്പറമ്പ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് (32)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മോഷണ പാരമ്പരയുണ്ടായത്. മാവൂർ ചെറൂപ്പകുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ കെ സ്റ്റോറിലും ചെറൂപ്പ കെ എം പ്ലൈ ഹാർഡ്‌വെയറിലും മോഷണം നടന്നത്.

കൂടാതെ മാവൂർ കട്ടാങ്ങല്‍ റോഡിലുള്ള മിൽമ ബൂത്തിലും മോഷണം നടന്നു. പെരുമണ്ണ പാറയിൽ ശിവ വിഷ്ണു ക്ഷേത്രത്തിലും പെരുവയൽ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണശ്രമവും നടന്നിരുന്നു. ഈ മോഷണങ്ങള്‍ക്ക് പിന്നില്‍ ജോഷിത്ത് ആണെന്ന് പോലീസ് അറിയിച്ചു.

മോഷണം നടന്ന കടകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങളും മോഷണം നടന്ന കടകളിലെ സിസിടിവി നിന്നും പോലീസ് ശേഖരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.