- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചലിൽ പൂട്ട് തകർത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കവർച്ച; വിലപിടിപ്പുള്ള വസ്ത്രങ്ങളും സൗന്ദര്യവർധക ഉത്പന്നങ്ങളും മോഷണം പോയി; അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം: അഞ്ചലിൽ പൂട്ട് തകർത്ത് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിൽ പോലീസ് തെളിവുകൾ ശേഖരിച്ചു. കടയിലിൽ നിന്നും തുണികളും സൗന്ദര്യവർധക വസ്തുക്കളും പണവുമാണ് കവർച്ച പോയത്. കഴിഞ്ഞ ദിവസം രാത്രിയാണ് അഞ്ചലിലെ ജീഫാസ് എന്ന തുണിക്കടയിൽ കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങൾ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസ് മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. വിലപിടിപ്പുള്ള വസ്ത്രങ്ങൾ തിരഞ്ഞുപിടിച്ചാണ് പ്രതി മോഷണം നടത്തിയത്. കടയുടെ പൂട്ട് തകർത്ത് ഉള്ളിൽ കടന്ന മോഷ്ടാവ് സൗന്ദര്യ വർധക ഉത്പന്നങ്ങളും കൈക്കലാക്കി, മേശയിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും കവർന്നു.
അതേസമയം, കടയിലെ സിസിടിവിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യം പോലീസ് ശേഖരിച്ചു. ഒരു യുവാവാണ് മോഷണം നടത്തിയതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഫോറൻസിക്ക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് പറയുന്നത്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.