- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വെയിൽ അല്ലെ കല്ല് ഞങ്ങൾ ഇറക്കാം..'; തൃശൂരിൽ നോക്കുകൂലി ആവശ്യപ്പെട്ട് എത്തിയ യൂണിയൻ തൊഴിലാളികൾക്ക് മുട്ടൻ പണി കൊടുത്ത് ദമ്പതികൾ; കല്ല് സ്വന്തമായി ചുമന്നിറക്കി പെൺകരുത്ത്; അന്തം വിട്ട് നിന്ന് തൊഴിലാളികൾ...!
തൃശൂർ: തൃശൂരിൽ വീട്ടിലെ അറ്റകുറ്റ പണികൾക്കായി ലോറിയിൽ കൊണ്ട് വന്ന കല്ലിറക്കുന്നതിനിടയിൽ നാടകീയ സംഭവങ്ങൾ. ലോറി കല്ല് ഇറക്കുന്നതിനായി വീട്ട്മുറ്റത്തേക്ക് എത്തിയപ്പോൾ നോക്കുകൂലി ആവശ്യപ്പെട്ട് കുറച്ച് യൂണിയൻ തൊഴിലാളികൾ എത്തിയതാണ് സംഭവം. ഇവർ വരുന്നത് കണ്ടതും ആ വീട്ടിലെ ദമ്പതികൾ തന്നെ സ്വന്തമായി കല്ലുകൾ ചുമന്നിറക്കി.
ഇത് കണ്ടതും അന്തം വിട്ട തൊഴിലാളികൾ വന്ന കാര്യം തന്നെ മറന്നുപോയി. ഒടുവിൽ വീട്ടമ്മ കല്ല് ഇറക്കി തീരുന്നതുവരെ അവിടെ നോക്കുകുത്തിയായി തൊഴിലാളികൾ തമ്പ് അടിച്ചു. സംഭവം കണ്ടുനിന്ന നാട്ടുകാർ വരെ ചിരിച്ചുപോയി. നിർത്തിയാങ് അപമാനിക്കുവന്നെ എന്ന് ചിലർ പറഞ്ഞു. ദമ്പതികളുടെ പ്രവർത്തിയിൽ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന സാധനങ്ങള്‍ ലോറിയിൽ നിന്നും ഇറക്കാതെ കരാറുകാരൻനിന്നും 15,000 രൂപ നോക്കു കൂലി വാങ്ങിയ സംഭവത്തിൽ കരാറുകാരൻ മന്ത്രി വി.ശിവൻകുട്ടിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിൽ വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ശേഷം തൊഴിലാളികൾ നോക്കൂകൂലി വാങ്ങിയെന്ന് വ്യക്തമാതോടെയാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.