കൊച്ചി: കാനയിൽ വീണ് വിദേശ യുവാവിന്റെ കാലിന് പരിക്ക്. നിർമ്മാണം തുടരുന്ന ഫോർട്ടുകൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിയിലാണ് സംഭവം നടന്നത്.

ഫ്രഞ്ച് സ്വദേശി ലാൻഡൻ എന്ന യുവാവിനാണ്‌ പൊളിച്ചിട്ട കാനയിലേക്ക് വീണ് പരിക്ക് പറ്റിയത്. ഇയാളെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവാവിന്റെ കണങ്കാലിന് പൊട്ടലുള്ളതായി ഡോക്ടർമാർ അറിയിച്ചു. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒന്നും ഇല്ലാതെ ആണ് കാനയുടെ നിർമ്മാണം എന്നാണ് നാട്ടുകാർ ഉയർത്തുന്ന ആരോപണം. നിർമ്മാണം ഉടനെ തന്നെ പൂർത്തിയാക്കണമെന്നും നാട്ടുകാർ പറഞ്ഞു.