കൊച്ചി: കൊച്ചിയിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം. കൊച്ചിയിൽ എത്തിയ ആഢംബര വിനോദ സഞ്ചാര ട്രെയിൻ ഗോൾഡൻ ചാരിയറ്റാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. ഉത്തർപ്രദേശ് സ്വദേശി കമലേഷാണ് അപകടത്തില്‍ പെട്ട് മരിച്ചത്.

വാത്തുരുത്തിയിൽ ഹാബർ ലൈനിലായിരുന്നു അപകടം നടന്നത്. രണ്ട് വർഷത്തിന് ശേഷമാണ് ഇതിലൂടെ ട്രെയിൻ കടത്തി വിടുന്നത്.

അപ്പോഴാണ് അപകടം നടക്കുന്നത്. മൃതദേഹം ഇപ്പോൾ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.