- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രാൻസ് വുമൺ തന്റെ സുഹൃത്തിനെ കാത്തിരിക്കവെ ആക്രമണം; ഇരുമ്പ് വടി കൊണ്ട് തല്ലിച്ചതച്ചു; കാലിനും കൈവിരലിനും പരിക്ക്; കേസെടുത്ത് പോലീസ്; സംഭവം കൊച്ചിയിൽ
കൊച്ചി: രാത്രിയിൽ ട്രാൻസ് വുമൺ തന്റെ സുഹൃത്തിനെ കാത്തിരിക്കവെ ആക്രമണത്തിനിരയായി. കൊച്ചിയിലാണ് സംഭവം നടന്നത്. ഒരാൾ ഓടിവന്ന് ട്രാൻസ് വുമണിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.
ട്രാൻസ് വുമണിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പോലീസ് കേസെടുത്തു. ട്രാൻസ് ജെൻഡേർസ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്.
മെട്രോ സ്റ്റേഷന് സമീപം സുഹൃത്തിനെ കാത്തിരുന്ന ട്രാൻസ് വുമനാണ് ആക്രമിക്കപ്പെട്ടത്. കാക്കനാട് സ്വദേശിയായ ട്രാൻസ് വുമണിനെ ഒരാൾ അസഭ്യം പറയുകയും ഇരുമ്പ് വടി കൊണ്ട് മർദിക്കുകയുമായിരുന്നു. തുടർന്ന് ഇവർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യം പുറത്തുവന്നു. മർദനത്തിൽ ട്രാൻസ് വുമണിന് കാലിനും കൈവിരലിനും പരിക്കേറ്റു.
കൈവിരലിന് പൊട്ടൽ ഉണ്ട്. തുടർന്ന് ട്രാൻസ് വുമണ്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആക്രമിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പാലാരിവട്ടം പോലീസ് വ്യക്തമാക്കി.