തൃശ്ശൂർ: ആറങ്ങോട്ടുകര വളവിൽ ഗോതമ്പ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വൈകിട്ട് നാലുമണിയോടെയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെടാനായി.

പാലക്കാട് നിന്നും ആറങ്ങോട്ടുകരയിലേക്ക് ഗോതമ്പുമായി സഞ്ചരിച്ചിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ചെറുതുരുത്തി-പൊന്നാനി പ്രധാന പാതയിൽ ആറങ്ങോട്ടുകരക്കും തലശ്ശേരിക്കും ഇടയിലുള്ള പഴയ സത്യൻ ടാക്കീസ് പരിസരത്തെ വളവിലാണ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്.

വളവിൽവെച്ച് എതിരെ വന്ന കാറിന് വശം ഒതുക്കി നൽകുന്നതിനിടെയാണ് ലോറിയുടെ നിയന്ത്രണം നഷ്ടമായതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകൾ മാത്രമാണ് സംഭവിച്ചത്.