- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; അര കിലോമീറ്ററോളം ബോണറ്റില്‍ വച്ച് വാഹനമോടിച്ചു; സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍; ലഹരിയിലാണ് സംഘം യുവാവിനെ ആക്രമിച്ചതെന്ന് പോലീസ്; സംഭവം കൊച്ചിയില്‍
കൊച്ചി: എറണാകുളം എസ്.ആര്‍.എം. റോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ലഹരിയിലായാണ് സംഘം യുവാവിനെ ആക്രമിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. കാറും എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ലഹരി ഉപയോഗിച്ചെത്തിയ നാല് പേര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശവാസികളുമായുണ്ടായ തര്‍ക്കത്തിനിടെ സംഘം കത്തി വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, നാട്ടുകാരിലൊരാളായ യുവാവിനെ കാറിടിച്ചു വീഴ്ത്താന്‍ ശ്രമിക്കുകയും, അര കിലോമീറ്ററോളം ബോണറ്റില്‍ വച്ച് വാഹനമോടിക്കുകയും ചെയ്തു.
സംഭവം നടന്ന റോഡിനു സമീപം ഹോസ്റ്റലുകളിലും പരിസരത്തും ലഹരി ഉപയോഗം പതിവാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. നിരന്തരമായ ഈ പ്രശ്നങ്ങള്‍ സംബന്ധിച്ച് അധികൃതര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം നടത്താനൊരുങ്ങുകയാണ്.
കസ്റ്റഡിയിലെടുത്തയാളില്‍ നിന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് ബാക്കിയുള്ള പ്രതികളെ പിടികൂടാനുള്ള അന്വേഷണ നടപടികള്‍ തുടരുകയാണ്. ഈ മേഖലയില്‍ ലഹരി മാഫിയയുടെ സാന്നിധ്യം ശക്തമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരിക്കുകയാണ്.