- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയോട് മോശമായി പെരുമാറി; കസ്റ്റഡിയിലെടുത്തപ്പോൾ പോലീസ് ജീപ്പിന്‍റെ ചില്ല് അടിച്ചു പൊട്ടിച്ചു; ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തൽ; കൈയ്യോടെ പൊക്കി
കൊച്ചി: എറണാകുളത്ത് യുവതിയോട് മോശമായി പെറിമാറിയ സംഭവത്തിൽ രണ്ട് പേർ പിടിയിലായി. ക്യൂൻസ് വാക് വേയിൽ കുടുംബസമേതം എത്തിയ യുവതിയോടാണ് മോശമായി പെരുമാറിയത്. അബ്ദുൾ ഹക്കീം (25), അൻസാർ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്ന വഴി ഇവർ പോലീസ് ജീപ്പിന്‍റെ ചില്ലും അടിച്ചു പൊട്ടിച്ചു. ഇരുവരും ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
Next Story