- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളയുമായി സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി; സംശയം തോന്നിയ ജീവനക്കാർ സമീപത്തെ ജൂവലറിയിൽ ആഭരണം പരിശോധിച്ചപ്പോൾ പുറത്ത് വന്നത് തട്ടിപ്പ്; മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ
നെടുമങ്ങാട്: മുക്കുപണ്ടം പണയംവെച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പൂന്തുറ സ്വദേശികളായ അൻവർ (39), നാസറുദീൻ (45) എന്നിവരെയാണ് ചുളളിമാനൂരിൽ നിന്ന് വലിയമല പോലീസ് പിടികൂടിയത്. ചുളളിമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
12.06 ഗ്രാം വളയാണ് ഇയാൾ കൊണ്ടുവന്നത്. സംശയംതോന്നിയ ജീവനക്കാർ പണം എടുക്കാനെന്ന പേരിൽ സമീപത്തെ ജൂവലറി ഷോപ്പിൽ വള പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോൾ അൻവർ നാട്ടുകാരെ വെട്ടിച്ച് മുങ്ങുകയായിരുന്നു. ഈ സ്ഥാപനത്തിൽ നിന്ന് സെപ്റ്റംബർ മാസത്തിൽ മാത്രം അൻവർ മൂന്നുതവണ മുക്കുപണ്ടം പണയം വെച്ച് 2.49 ലക്ഷം രൂപ കൈപ്പറ്റിയതായി സ്ഥാപന ഉടമ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
ഇയാളുടെ കൂട്ടാളിയായ നാസറുദീനും സമാന രീതിയിൽ 49,000 രൂപ തട്ടിയെടുത്തതായും കണ്ടെത്തി. പണയം വെച്ചിരുന്ന ഉരുപ്പടികൾ വിശദമായി പരിശോധിച്ചപ്പോഴാണ് ഇവയെല്ലാം മുക്കുപണ്ടമാണെന്ന് മനസ്സിലായത്. പ്രതികൾ ചുളളിമാനൂരിൽ വാടക വീടെടുത്താണ് താമസിച്ചിരുന്നതെന്നും, പരിചയക്കാരുടെ പേരുകളാണ് പണയം വെക്കാൻ ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.