മലപ്പുറം: മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഒലിപ്പുഴയിൽ തിരിച്ചറിയാൻ കഴിയാത്ത നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ ഉൾപ്പെടുന്ന കടയിക്കൽ ഭാഗത്താണ് മൃതദേഹം പുഴയിൽ ഒഴുകി വന്ന നിലയിൽ കണ്ടത്. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുടേതാണ് മൃതദേഹമെന്ന് കരുതപ്പെടുന്നു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാണ്ടിക്കാട് പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി മൃതദേഹം പുഴയിൽ നിന്ന് പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.