- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു; ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; പോലീസിന്റെ സംശയം മറ്റൊന്ന്
കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ പുളിമൂട്ടിന് സമീപം അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു. ആളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഒരു യുവതിയും യുവാവും വളപട്ടണം പുഴയിൽ ചാടിയിരുന്നു.
അതിൽ യുവതി നീന്തി രക്ഷപ്പെട്ടു. യുവാവിനെ കാണാതാകുകയും ചെയ്തു. ഇന്ന് കരയ്ക്കടിഞ്ഞ മൃതദേഹം യുവാവിന്റെതാണോ എന്ന സംശയവും പോലീസിന് ഉണ്ട്. പോലീസ് അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
Next Story