മലപ്പുറം: മലപ്പുറം വാലില്ലാപുഴയില്‍ ക്രഷറില്‍ നിന്ന് കല്ല് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റു. വീട്ടില്‍ കിടന്നുറങ്ങിനിടെയാണ് വാലില്ലാപുഴ സ്വദേശിനിയായ ഫര്‍ബിനക്ക് പരിക്കേറ്റത്. വീടിന്റെ ഓട് തകര്‍ത്താണ് കല്ല് ദേഹത്തേക്ക് വീണത്. പരിക്കേറ്റ യുവതിയെ അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാലില്ലാപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട്‌സ് ക്രഷര്‍ യൂനിറ്റില്‍ നിന്നുമാണ് അപകടമുണ്ടായത്. ഒരു മാസം മുന്‍പും സമാന സംഭവം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.