- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറ്റ് അടിച്ചപ്പോൾ ഉണ്ടായ സ്പാർക്ക്..! വര്‍ക്കല ക്ലിഫിനെ നടുക്കി വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും അഗ്നിക്കിരയായി; മുറികളിൽ ഉണ്ടായിരുന്നവർ ചിതറിയോടി; ഒഴിവായത് വൻ അപകടം
തിരുവനന്തപുരം: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വർക്കല ക്ലിഫിൽ വൻ തീപിടുത്തം. വർക്കല നോർത്ത് ക്ലിഫിലെ 'കലയില റിസോർട്ടി'ലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയിൽ റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു. റിസോർട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ ഓടി രക്ഷപ്പെട്ടതിനാൽ ആർക്കും പരിക്കില്ല. തീ അണയ്ക്കാൻ ഫയർഫോഴ്സ് ദീർഘനേരം ശ്രമം തുടർന്നു. വർക്കലയിലെ തിരക്കേറിയ ടൂറിസം മേഖലയിൽ നടന്ന ഈ സംഭവം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്.
തീയണക്കാൻ ഫയര്‍ഫോഴ്സ് ശ്രമം തുടരുകയാണ്. റിസോർട്ടിനു മുന്നിൽ പുരയിടത്തിൽ ചവറുകൾ കൂട്ടി ജീവനക്കാർ തീയിട്ടിരുന്നു. കാറ്റത്ത് റിസോർട്ടിനകത്തേക്ക് തീ കത്തിപിടിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരുമെത്തി തീയണക്കാൻ ശ്രമിക്കുകയായിരുന്നു.
Next Story




