ശ്രീകണ്ഠാപുരം/'തലശേരി: യുത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല പ്രസിഡണ്ട് വിജില്‍ മോഹന്‍ പരാജയപ്പെട്ടു. ശ്രീകണ്ഠപുരം നഗരസഭയിലെ എള്ളരിഞ്ഞി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ സുരേഷ് ബാബുവിനോടാണ് വിജില്‍ രണ്ടു വോട്ടുകള്‍ക്ക് തോറ്റത്. സി.പി.എമ്മിന് വലിയ ഭൂരിപക്ഷ ജയം ലഭിച്ച വാര്‍ഡാണിത്. കഴിഞ്ഞ തവണ 900 വോട്ടുണ്ടായിരുന്ന വാര്‍ഡില്‍ ഇത്തവണ 764 വോട്ടുകളാണുള്ളത്. ഇടതു സ്ഥാനാര്‍ഥി ജയിച്ച വാര്‍ഡ് വിജിലിനെ ഇറക്കി പിടിക്കാനാവുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചിരുന്നത്.

40 വര്‍ഷക്കാലം സി.പി.എം കുത്തകയായിരുന്ന കൈതപ്രം വാര്‍ഡ് കഴിഞ്ഞ തവണ 105 വോട്ടുകളുടെ ഭൂരിപക്ഷം നേടി വിജില്‍ മോഹന്‍ പിടിച്ചെടുത്തിരുന്നു. സി.പി.എം ഏരിയ കമ്മറ്റിയംഗമായ എം.സി. ഹരിദാസനെയാണ് വിജില്‍ തോത്പ്പിച്ചത്. ഈ വാര്‍ഡ് ഇത്തവണ വനിത സംവരണമായതിനാല്‍ സിന്ധു മധുസൂദനനെ യു ഡി എഫ് ആദ്യമേ പ്രഖ്യാപിച്ച് രംഗത്തിറക്കിയിരുന്നു. എള്ളരിഞ്ഞി വാര്‍ഡ് പിടിച്ചെടുക്കുകയും നഗര ഭരണം യു.ഡി.എഫിന് ലഭിക്കുകയും ചെയ്താല്‍ വിജില്‍ മോഹനനെ ചെയര്‍മാനാക്കാനായിരുന്നു ധാരണ. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് വിജില്‍ മോഹന്‍' സി.പി.എം സ്ഥാനാര്‍ത്ഥിയാണ് കെ.കെ സുരേഷ് ബാബു.

തലശേരി നഗരസഭയില്‍ അക്കൗണ്ട് തുറന്ന് എസ്ഡിപിഐ

തലശേരി നഗരസഭ ബാലത്തില്‍ വാര്‍ഡില്‍ എസ്.ഡി.പി.ഐയുടെ എം.റഹീം(469) വോട്ടുകള്‍ക്ക് ജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരവിന്ദാക്ഷനെ 46 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. ഇവിടെ സി.പി.എം സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്താണ്.. തലശേരി നഗരസഭയില്‍ ആദ്യമായാണ് എസ്.ഡി.പി.ഐ അ കൗണ്ട് തുറക്കുന്നത്.