- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടി അവനെ..മുഖം നോക്കി കൊടുക്ക്..'; സ്കൂൾ വിദ്യാർഥിയെ സഹപാഠികൾ ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചു; കഴുത്തിന് പിടിച്ചിടിച്ചു; സംഭവം മാനന്തവാടിയിൽ; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
കൽപ്പറ്റ: സ്കൂൾ വിദ്യാർഥിയെ മറ്റൊരു സംഘം സ്കൂൾ വിദ്യാർത്ഥികൾ ചേർന്ന് അതിക്രൂരമായി തല്ലിച്ചതച്ചു. വയനാട് മാനന്തവാടി അഞ്ചാംമൈലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മർദിക്കുന്നത് ക്യാമറയിൽ പകർത്താൻ വിദ്യാർഥികൾ പറയുന്നതും വീഡിയോയിൽ ഉണ്ട്. മുഖത്തടിക്കാൻ ആവശ്യപ്പെടുന്നതും കഴുത്തിന് പിടിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. സംഭവത്തിൽ പനമരം പോലീസ് കേസ് എടുത്ത് അന്വേഷിക്കുകയും ബാക്ക് ഗ്രൗണ്ട് റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
Next Story