- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകമലയില്‍ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങി; പരിഭ്രാന്തിയിൽ പ്രദേശവാസികൾ; കൃഷി നശിപ്പിച്ചു; ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ
തൃശൂര്‍: കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങി കൃഷി നശിപ്പിച്ചതായി വിവരങ്ങൾ. വടക്കാഞ്ചേരി അകമലയിലാണ് സംഭവം നടന്നത്. പാറയില്‍ വീട്ടില്‍ ഗോവിന്ദന്‍ കുട്ടിയുടെ തെങ്ങും കവുങ്ങും വാഴയുമാണ് കാട്ടാനകള്‍ കൂട്ടത്തോടെ ഇറങ്ങി നശിപ്പിച്ചത്.
ആക്രമണത്തിൽ കൊയ്യാറായ നെല്ല് വ്യാപകമായി നശിപ്പിച്ചു. ആന ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വാഴത്തോട്ടത്തില്‍ തീക്കൂന തീര്‍ത്ത് പാട്ടയുമായി കാവലിരിക്കേണ്ട സാഹചര്യമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ചെറിയ കുട്ടികളുമായി കഴിയുന്ന അടച്ചുറപ്പില്ലാത്ത വീടിന്റെ മുറ്റത്ത് പോലും രാത്രിയായാല്‍ കാട്ടനക്കൂട്ടങ്ങൾ എത്തുന്നതിനാല്‍ തന്നെ ഏറെ ഭീതിയിലാണ് കുഴിയോട് സ്വദേശി ഇന്ദിരയും കുടുംബവും ചക്യാര്‍ക്കുന്നത്തുള്ള ലോറന്‍സും കഴിയുന്നത്.
മൂന്ന് വര്‍ഷമായി ഈ പ്രദേശത്ത് കാട്ടാന ശല്യം തുടരുകയാണ്. മനുഷ്യ - വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി വൈദ്യുത വേലികളോ, ആര്‍.ആര്‍.ടി. സംവിധാനമോ ഇല്ലാത്തതില്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്.