- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നും നോക്കാതെ കുണ്ടമൺകടവ് പാലത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്തുചാടി യുവതി; നിലവിളി കേട്ടെത്തിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി; ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്

X
തിരുവനന്തപുരം: കുണ്ടമൺകടവ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വിളപ്പിൽശാല സ്വദേശിനിയായ 29 വയസ്സുകാരി ആതിരയാണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. സംഭവം കണ്ടുനിന്ന നാട്ടുകാർ ഉടൻതന്നെ പുഴയിലേക്ക് ചാടി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.
രക്ഷപ്പെടുത്തിയ ശേഷം ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആതിരയെ ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ലഭിച്ച് രാജാജി നഗറിൽ നിന്നും കാട്ടാക്കടയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും അതിനുമുൻപ് തന്നെ നാട്ടുകാർ യുവതിയെ രക്ഷപ്പെടുത്തിയിരുന്നു. യുവതി പുഴയിലേക്ക് ചാടിയതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി.
Next Story


