- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട് മണ്ണാര്‍ക്കാട് യുവതിക്ക് കുത്തേറ്റു; ഭര്‍ത്താവ് കസ്റ്റഡിയില്‍
മണ്ണാര്‍ക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് യുവാവ് ഭാര്യയയെ കുത്തി പരിക്കേല്‍പ്പിച്ചു. പാലക്കയം ചെത്തിയത്ത് വീട്ടില്‍ ശില്‍പ(24)യ്ക്കാണ് കുത്തേറ്റത്. ഭര്‍ത്താവ് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് റോബിനും ശില്‍പ്പയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നാലെ റോബിന്‍ ശില്‍പ്പയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം.
ശില്‍പയ്ക്ക് അഞ്ച് തവണ കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മൂന്ന് വര്‍ഷം മുമ്പാണ് റോബിന്റെയും ശില്‍പയുടേയും വിവാഹം കഴിഞ്ഞത്. രണ്ട് കുട്ടികളുണ്ട്.
Next Story