ഇ​ടു​ക്കി: ഇടുക്കി സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ല്‍ നി​ക്ഷേ​പ​ക​നെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക​ട്ട​പ്പ​ന മു​ള​ങ്ങാ​ശേ​രി​യി​ല്‍ സാ​ബു ആ​ണ് ജീവനൊടുക്കിയത്. ക​ട്ട​പ്പ​ന റൂ​റ​ല്‍ ഡെ​വ​ല​പ്പ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം നടന്നത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ആ​ളു​ക​ളാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ക​ട്ട​പ്പ​ന​യി​ല്‍ ഒ​രു വ്യാ​പാ​ര​സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന ആ​ളാ​ണ് സാ​ബു. നി​ക്ഷേ​പ തു​ക തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട് സാ​ബു വ്യാ​ഴാ​ഴ്ച ബാ​ങ്കി​ൽ എ​ത്തി​യി​രു​ന്നു. പക്ഷെ തു​ക തി​രി​കെ ല​ഭി​ച്ചി​ല്ല. ഇ​താ​ണ് ജീ​വ​നൊ​ടു​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് വി​വ​രങ്ങൾ ലഭിക്കുന്നത്. സംഭവത്തിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുകയാണ്.

കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുന്നിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കാണ് ഉത്തരവാദിയെന്ന് ആത്മഹത്യാകുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് സാബു. കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചിരുന്നു. 25 ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം തിരിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായിരുന്നതിനാൽ മാസംതോറും നിശ്ചിത തുക നൽകാമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് തുക നൽകിയിരുന്നു. എന്നാൽ, ഇന്നലെ ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതൽ തുക ആവശ്യപ്പെട്ട് ഇന്നലെ ബാങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കാരുമായി തര്‍ക്കമുണ്ടായിരുന്നു.

തൊടുപുഴയിലെ ആശുപത്രിയിൽ ചികിത്സയിലാണ് സാബുവിന്‍റെ ഭാര്യ. രാവിലെ വീട്ടിൽ കാണാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന ബാങ്ക് രണ്ടു വര്‍ഷം മുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിൽ വരുന്നത്. പ്രതിസന്ധിയിൽ പ്രവര്‍ത്തിക്കുന്ന ബാങ്കാണ്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമാണ് ഇവിടെയുള്ളത്.