- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ വഴക്കിനിടെ കൈവിട്ട കളി; കലി കയറി സ്വന്തം ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരിക്കേൽപ്പിച്ച് യുവതി; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

X
മലപ്പുറം: യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. മലപ്പുറത്ത് ആണ് സംഭവം നടന്നത്. മലപ്പുറത്തെ നിരപ്പറമ്പിലാണ് സംഭവം നടന്നത്. പള്ളത്ത് വീട്ടിൽ ഭരത്ചന്ദ്രൻ (29), മാതാവ് കോമളവല്ലി (49) എന്നിവർക്കാണ് കുത്തേറ്റത്.
കുടുംബ വഴക്കിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഭരത് ചന്ദ്രൻ്റെ ഭാര്യ സജീന (23) യെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ രണ്ട് പേരെയും കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Next Story


