- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്; കൊല്ലാന്‍ ശ്രമിച്ച് യുവാവിനും പൊള്ളലേറ്റു; സംഭവത്തിന്റെ പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല
കണ്ണൂര്‍: കണ്ണൂരില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. സംഭവത്തില്‍ യുവതിക്കും പ്രതിക്കും ഗുരുതരമായല പൊള്ളലേറ്റു. കണ്ണൂര്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാല്‍ പ്രദേശത്താണ് സംഭവം നടന്നത്.
പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശിയായ രജീഷാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. തീകൊളുത്തുന്നതിനിടെ രജീഷിനും പൊള്ളലേറ്റു. ഇരുവരെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിന്റെ പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Next Story