- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍; കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ മുരളീധരന്‍
ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാന്‍
തൃശൂര്‍: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സാമുദായിക സംഘടനകളല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍. ആദ്യം യു.ഡി.എഫ് ജയിച്ച് ഭൂരിപക്ഷം കിട്ടട്ടെ, എന്നിട്ട് വേണ്ടേ മുഖ്യമന്ത്രിയാരെന്ന് തീരുമാനിക്കാനെന്നും മുരളീധരന്‍ പറഞ്ഞു.
രമേശ് ചെന്നിത്തലയെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പ്രിയപുത്രനെന്ന് വിശേഷിപ്പിച്ചതിനെക്കുറിച്ച ചോദ്യത്തിന് ആരൊക്കെയാണ് പ്രിയപുത്രന്മാരെന്ന് അവര്‍ തീരുമാനിച്ചോട്ടെയെന്നായിരുന്നു മറുപടി. എന്‍.എസ്.എസ് എല്ലാ വര്‍ഷവും കോണ്‍ഗ്രസ് നേതാക്കളെ വിശിഷ്ടാതിഥികളായി വിളിക്കാറുണ്ട്. എന്‍.എസ്.എസ് 1996ല്‍ മാത്രമാണ് എല്‍.ഡി.എഫിനെ സഹായിച്ചത്. എന്തായാലും ആരു വിചാരിച്ചാലും ഇത്തവണ പിണറായിയെ രക്ഷിക്കാനാകില്ല.
ക്ഷേത്രത്തില്‍ കയറാന്‍ ഷര്‍ട്ടിടണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തന്ത്രിമാര്‍ക്കാണ് പൂര്‍ണാധികാരം. അത് അവര്‍ക്ക് വിട്ടുകൊടുക്കണം. അതിലും പിണറായി കയറി അഭിപ്രായം പറയണ്ട. കൊടി സുനിക്ക് പരോള്‍ കിട്ടിയത് ചര്‍ച്ചയാകാതിരിക്കാനാണ് പിണറായി ഷര്‍ട്ടിന്റെ കാര്യവുമായി വന്നത്. തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് നിയമനം വൈകുന്നതിനെക്കുറിച്ച് 'പ്രസിഡന്റുണ്ടായിട്ടും വലിയ കാര്യമില്ല' എന്നായിരുന്നു പ്രതികരണം.