കോട്ടയം: മുഖ്യമന്ത്രിയും, പി.വി അന്‍വറും കാട്ടുകള്ളന്‍മാരെന്ന് പി.സി ജോര്‍ജ്. സ്വര്‍ണ കള്ളക്കടത്തുക്കാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അന്‍വര്‍ എന്നും പി.സി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ സ്വര്‍ണ കള്ളക്കടത്തില്‍ നൂറില്‍ 60% കേരളത്തിലാണ് നടക്കുന്നത്. ഈ 60 ശതമാനത്തില്‍ 98% പ്രതികളും മലപ്പുറം ജില്ലക്കാരാണ്. സ്വര്‍ണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയല്‍ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അന്‍വര്‍ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നു. അന്‍വര്‍ ഇവര്‍ക്ക് ഇത്രയും നാള്‍ എന്തിന് പിന്തുണ കൊടുത്തു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണോ പി.വി അന്‍വര്‍ എംഎല്‍എയുടെ നിലപാട് സംശയിക്കുന്നതായും, കെ.റ്റി ജലീല്‍, കാരാട്ട് റസാക്ക് എന്നിവരുടെ അന്‍വറിനോടുള്ള പരസ്യ പിന്തുണ നിസാരമായി താന്‍ കരുതുന്നില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

22 തവണ നയതന്ത്ര വഴിയിലൂടെ സ്വര്‍ണവും, ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്ര മാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോണം. ഈ വസ്തുതകളെല്ലാം സിബിഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണമെന്നും പി.സി കോട്ടയത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.