- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2024ല്‍ തിയേറ്ററിലെത്തിയ ആടു ജീവിതം 2023ലെ ജനപ്രിയ ചിത്രം! പ്രളയത്തിലെ 'ക്യാപ്ടനെ' തള്ളിപറഞ്ഞത് വിനയായോ? 2018നെ തഴഞ്ഞതിലും ഉണ്ടൊരു സന്ദേശം
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 'ആടുജീവിത'ത്തിന് പുരസ്‌കാരത്തില്‍ അടിമുടി ദുരൂഹത. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് 2018. പ്രളയത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം പുറത്തു വന്നത് 2023ല്‍. ഇരുന്നൂറ് കോടിക്ക് അടുത്ത് തിയേറ്ററില്‍ നിന്നും വാരിയ പണം വാരി ചിത്രം. ഓസ്‌കറിലേക്കും നോമിനേഷന്‍ കിട്ടി. അങ്ങനെ കലാമൂല്യവും ജനപ്രീതിയും നിറഞ്ഞ ചിത്രം. എന്നാല്‍ സര്‍ക്കാരിനെതിരായ ആശയമാണ് 2018 പങ്കുവച്ചത്. അതുകൊണ്ട് തന്നെ ആ സിനിമയെ തഴഞ്ഞുവെന്നാണ് ആരോപണം. സെന്‍സര്‍ ചെയ്യുന്ന വര്‍ഷം പരിഗണിച്ചാണ് […]
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 'ആടുജീവിത'ത്തിന് പുരസ്‌കാരത്തില്‍ അടിമുടി ദുരൂഹത. മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് 2018. പ്രളയത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രം പുറത്തു വന്നത് 2023ല്‍. ഇരുന്നൂറ് കോടിക്ക് അടുത്ത് തിയേറ്ററില്‍ നിന്നും വാരിയ പണം വാരി ചിത്രം. ഓസ്‌കറിലേക്കും നോമിനേഷന്‍ കിട്ടി. അങ്ങനെ കലാമൂല്യവും ജനപ്രീതിയും നിറഞ്ഞ ചിത്രം. എന്നാല്‍ സര്‍ക്കാരിനെതിരായ ആശയമാണ് 2018 പങ്കുവച്ചത്. അതുകൊണ്ട് തന്നെ ആ സിനിമയെ തഴഞ്ഞുവെന്നാണ് ആരോപണം.
സെന്‍സര്‍ ചെയ്യുന്ന വര്‍ഷം പരിഗണിച്ചാണ് സിനിമയെ അവാര്‍ഡിന് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ 2023ലെ സെന്‍സര്‍ ചിത്രമായ അടുജീവിത്തിന് അവാര്‍ഡ് നല്‍കുന്നതില്‍ ഒരു പിശകുമില്ല. എന്നാല്‍ 2024ല്‍ റിലീസ് ചെയ്തതോടെ തന്നെ അത് 2023ലെ ജനപ്രിയ ചിത്രമായി എങ്ങനെ മാറുമെന്നതാണ് ഉയരുന്ന ചോദ്യം. മമ്മൂട്ടിയുടെ ചില സൂപ്പര്‍ അഭിനയ ചിത്രങ്ങളെ വെട്ടിയാണ് പൃഥ്വിരാജിന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കിയതെന്നതും ചര്‍ച്ചകളിലുണ്ട്. എന്നാല്‍ അതിലെല്ലാം അപ്പുറം ജനപ്രിയ സിനിമയാണ് ഈ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഞെട്ടലാകുന്നത്. 2018നെ വെട്ടാനുള്ള തന്ത്രമായിരുന്നു ഇതിനെല്ലാം കാരണമെന്ന വാദമാണ് ചര്‍ച്ചയാകുന്നത്.
2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. എന്നാല്‍ 2024 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ജനപ്രീതിയുള്ള ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചതാണ് വിവാദമായത്. 2023 ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് അടക്കമാണ് ആടുജീവിതത്തിന് പുരസ്‌കാരങ്ങള്‍ കിട്ടിയത്. ജനപ്രീതി നേടിയ ചിത്രത്തിന് പുരസ്‌കാരം നല്‍കുന്നത് ആ വര്‍ഷം ജനങ്ങള്‍ കണ്ട് ഏറ്റവും കൂടുതല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം എന്ന നിലയ്ക്കാണ്. എന്നാല്‍ 2024 മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. 2023 വര്‍ഷം അവസാനമാണ് സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. 2024 ല്‍ റിലീസായ ചിത്രത്തിന് 2023 ലെ ജനപ്രിയ ചിത്രത്തിനു പുരസ്‌കാരം നല്‍കിയത് അത്ഭുതമായി. ബെന്യാമിന്‍ എഴുതിയ 'ആടുജീവിതം' എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സിയാണ് ചിത്രം തയ്യാറാക്കിയത്.
2018ലെ പ്രളയമായിരുന്നു 2018 എന്ന സിനിമയ്ക്ക് ആധാരം. സര്‍ക്കാരിന്റെ പല അവകാശവാദങ്ങളേയും തള്ളുന്ന തരത്തിലാണ് 2018 ചിത്രീകരിച്ചത്. സിനിമ റിലീസ് ചെയ്തപ്പോള്‍ തന്നെ ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവച്ചു. സിപിഎം സൈബര്‍ സഖാക്കള്‍ കടന്നാക്രമണം നടത്തി. ഇതിനെയെല്ലാം അതിജീവിച്ചാണ് അന്ന് വരെ മലയാള സിനിമയിലുണ്ടായ ഏറ്റവും മികച്ച വിജയ ചിത്രമായി ബോക്‌സോഫീസ് രേഖകളില്‍ 2018 മാറിയത്. അതുകൊണ്ട് അവാര്‍ഡ് കൊടുക്കണമെന്നില്ല. കാമൂല്യവും ജനപ്രീതിയുമാണ് അതിന് അടിസ്ഥാനം. എന്നാല്‍ 2018ന് കലാമൂല്യവും ഉണ്ടായിരുന്നു. ഈ സിനിമയെ ഓസ്‌കറിലേക്ക് നോമിനേറ്റ് ചെയ്തത് ഇതിന് തെളിവായിരുന്നു. അതായത് സര്‍ക്കാരിനെ വിമര്‍ശിച്ച കുറ്റംകൊണ്ടാണ് 2018ന് അവാര്‍ഡുകള്‍ നിഷേധിക്കപ്പെട്ടതെന്ന വാദം സജീവമാണ്. പ്രളയത്തില്‍ മത്സ്യതൊഴിലാളികളായിരുന്നു ഹീറോ എന്ന സന്ദേശമാണ് 2018 നല്‍കിയത്.
2023ല്‍ 2018 എന്ന ജൂഡ് ആന്റണി ചിത്രമായിരുന്നു സൂപ്പര്‍. ഇതിന് അവാര്‍ഡ് നല്‍കാതിരിക്കാനാണ് ആടു ജീവിത്തിന് പുരസ്‌കാരം നല്‍കിയെന്നാണ് സൂചന. അതേസമയം ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ചതും ആടു ജീവിതത്തിനാണ്. മികച്ച നടന്‍, മികച്ച സംവിധായകന്‍, മികച്ച ജനപ്രിയ ചിത്രം, മികച്ച അവലംബിത തിരക്കഥ, മികച്ച ഛായാഗ്രാഹകന്‍, മികച്ച മേക്കപ്പ്മാന്‍, ശബ്ദമിശ്രണം, പ്രത്യേക പരാമര്‍ശം തുടങ്ങിയ അവാര്‍ഡുകളാണ് ആടുജീവിതത്തിന് ലഭിച്ചത്. ആടുജീവിതത്തിന്റെ ഭാഗമായ ഒമ്പത് പേര്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചു. സംവിധായകന്‍ ബ്ലെസ്സിക്കും നടന്‍ പൃഥ്വിരാജിനും ഛായാഗ്രാഹകന്‍ സുനിലിനും പുരസ്‌കാരം ലഭിച്ചു. കൂടാതെ ചിത്രത്തിന്റെ മേക്കപ്പ്മാന്‍ പുരസ്‌കാരത്തിന് രഞ്ജിത്ത് അമ്പാടിയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരത്തിന് ഗോകുലും ശബ്ദമിശ്രണത്തിന് റസൂല്‍ പൂക്കുട്ടിയും ശരത് മോഹനും അര്‍ഹനായി.
മലയാളത്തിന് അഭിമാനമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018' സിനിമ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി നേടിയിരുന്നു. മോഹന്‍ലാല്‍ ചിത്രമായ 'ഗുരു'വാണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കെട്ട്' ആണ് ഓസ്‌കര്‍ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം. 2018ല്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ഒരുക്കിയ ചിത്രമാണിത്. സിനിമ നൂറ് കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.