- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോളിറ്റ്ബ്യൂറോ അംഗം യെച്ചൂരി, ബാബാ സിദ്ദീഖ് മുതൽ ജിത്ത ബാലകൃഷ്ണ റെഡ്ഡി, എസ്എം കൃഷ്ണ വരെ..'; 2024ൽ നഷ്ടമായത് നിരവധി രാഷ്ട്രീയ മുഖങ്ങൾ; ഒരിക്കലും മറക്കാൻ പറ്റാത്ത വർഷം; രാഷ്ട്രീയ രംഗത്തെ തീരാനഷ്ട്ടങ്ങൾ; വിയോഗം താങ്ങുന്നതിനപ്പുറമെന്ന് പ്രവർത്തകർ; പ്രമുഖർ വിടപറയുമ്പോൾ..!
ഡൽഹി: കഴിഞ്ഞ വർഷം 2024 ൽ രാഷ്ട്രീയ രംഗത്തെ നിരവധി രാഷ്ട്രീയ മുഖങ്ങളാണ് നഷ്ടമായത്. നേതാക്കളുടെ വിടപറച്ചിലിൽ പ്രവർത്തകരുടെ ഉള്ളിലും വലിയ നോവായി കിടക്കുന്നു. യെച്ചൂരിയുടെ വിയോഗവും ബാബാ സിദ്ദിഖി യുടെ കൊലപാതകവും ഏറെ നഷ്ട്ടത്തോടെയാണ് ഇന്ത്യൻ രാഷ്ട്രീയം കേട്ടത്. അതിൽ ബാബാ സിദ്ദിഖിയുടെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയത്തിൽ മാത്രമല്ല പ്രവർത്തകർക്കിടയിലും വളരെ ഞെട്ടലാണ് ഉളവാക്കിയത്.
യെച്ചൂരിയുടെ വിയോഗ വാർത്തയും പ്രവർത്തകർക്ക് താങ്ങുന്നതിലും അപ്പുറമായിരിന്നു. രാഷ്ട്രീയ ജീവിതത്തിൽ വളരെ സജീവമായിരുന്ന അദ്ദേഹം ഒടുവിൽ ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിക്കെയാണ് അന്തരിച്ചത്.
*സിതാറാം യെച്ചൂരി
സിപിഎമ്മിന്റെ എക്കാലത്തെയും മുൻനിര നേതാക്കളിൽ ഒരാളായ സിതാറാം യെച്ചൂരി 72-ാം വയസിൽ സെപ്റ്റംബർ 12-ന് അന്തരിച്ചു. യച്ചൂരി ഹൈദരാബാദിലെ നൈസാം കോളജിൽ ഒന്നാം വർഷ പിയുസിക്കു പഠിക്കുമ്പോഴാണു തെലങ്കാന പ്രക്ഷോഭം സജീവമാകുന്നത്. 1967–68 ൽ. ഒരു വർഷത്തെ പഠനം പ്രക്ഷോഭത്തിൽ മുങ്ങി.
പിന്നാലെ അച്‌ഛനു ഡൽഹിയിലേക്കു സ്‌ഥലംമാറ്റം. അവിടെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളിൽ ഒരു വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സിൽ ശാസ്‌ത്ര വിഷയങ്ങൾ പഠിച്ചു, ഒപ്പം കണക്കും.സെന്റ് സ്റ്റീഫൻസിൽനിന്ന് ബിഎ ഇക്കണോമിക്‌സിൽ ഒന്നാം ക്ലാസുമായി ജെഎൻയുവിൽ ഇക്കണോമിക്‌സ് എംഎയ്ക്ക് ചേർന്നു.
മൂന്നു തവണ ജെഎൻയു യൂണിയന്റെ അധ്യക്ഷനായിരുന്നു. 2005 മുതൽ 2017 വരെ പശ്ചിമ ബംഗാളിൽ നിന്ന് രാജ്യസഭാംഗമായിരുന്നു. സിപിഎം ജനറൽ സെക്രട്ടറിയും 1992 മുതൽ പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗവുമായിരുന്നു.
*ബാബാ സിദ്ദിഖി
2024-ൽ ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധി നേതാക്കളെ നഷ്ടമായി. അതിൽ ഏറ്റവും ഞെട്ടിച്ചത് നാല് തവണ കോൺഗ്രസ് എംഎൽഎയായിരുന്ന മഹാരാഷ്ട്രയിലെ ബാബാ സിദ്ദിഖിന്റെ മരണമാണ്.
പിന്നീട് എൻസിപിയിൽ ചേർന്ന അദ്ദേഹത്തെ ലോറൻസ് ബിഷ്ണോയി ഗുണ്ടാസംഘം നിയമിച്ച കൊലയാളികൾ ഒക്ടോബർ 12-ന് മുംബൈയിൽ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു. വലിയ ഞെട്ടലോടെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത ഇന്ത്യൻ രാഷ്ട്രീയം അറിഞ്ഞത്.
*സുശീൽ കുമാർ മോദി
ബിഹാറിൽ നിന്നുള്ള രാജ്യസഭയിൽ പാർലമെൻ്റ് അംഗമായിരുന്ന ഭാരതീയ ജനതാ പാർട്ടിയിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനായിരുന്നു സുശീൽ കുമാർ മോദി. 2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയും അദ്ദേഹം ബീഹാറിൻ്റെ ഉപമുഖ്യമന്ത്രിയും ബീഹാറിൻ്റെ ധനമന്ത്രിയുമായിരുന്നു.
മുൻ ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി മെയ് 13-ന് അന്തരിച്ചു. 2005 മുതൽ 2013 വരെയും 2017 മുതൽ 2020 വരെയും ബീഹാർ ഉപമുഖ്യമന്ത്രിയായിരുന്ന 72 കാരനായ സീനിയർ ബിജെപി നേതാവ് കാൻസർ ബാധിച്ച് ഒരു മാസത്തിന് ശേഷമാണ് വിടവാങ്ങിയത്.
*നട് വർ സിംഗ്
1953 മുതൽ 1984 വരെ വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനായും ഇന്ത്യൻ അംബാസിഡറായും പ്രവർത്തിച്ചിരുന്നു. 1984-ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ നിന്ന് രാജിവച്ച സിംഗ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ ആദ്യ യുപിഎ സർക്കാരിൽ 2004 മുതൽ 2005 വരെ വിദേശകാര്യമന്ത്രിയായിരുന്ന സീനിയർ കോൺഗ്രസ് നേതാവ് നട് വർ സിംഗ് ഓഗസ്റ്റ് 10-ന് അന്തരിച്ചു. മുൻ ഡിപ്ലോമാറ്റായ സിംഗ് 1953-ൽ ഐഎഫ്എസ് ഉദ്യോഗസ്ഥനായി ജോലി ആരംഭിച്ചു, 1984-ൽ നേരത്തെ വിരമിച്ച് രാഷ്ട്രീയത്തിലേക്ക് കടന്ന് ലോക്‌സഭാംഗമായി.
*ജിത്ത ബാലകൃഷ്ണ റെഡ്ഡി
ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് ജിത്ത ബാലകൃഷ്ണ റെഡ്ഡി സെപ്റ്റംബർ ആറിന് 52-ാം വയസ്സിൽ വിടവാങ്ങി. ടിആർഎസിന്റെ യുവനേതാവായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച റെഡ്ഡി തെലങ്കാന സംസ്ഥാന രൂപവത്കരണ പ്രസ്ഥാനത്തിലെ പങ്ക് കൊണ്ട് പ്രശസ്തി നേടി.
*എസ്എം കൃഷ്ണ
കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ എസ്എം കൃഷ്ണ ഡിസംബർ 10ന് മരണപ്പെട്ടു. അദ്ദേഹത്തിന് 92 വയസായിരുന്നു. 1999 ഒക്ടോബർ 11 മുതൽ 2004 മേയ് 20 വരെ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ശേഷം, 2004 ഡിസംബർ ആറ് മുതൽ 2008 മാർച്ച് എട്ട് വരെ അദ്ദേഹം മഹാരാഷ്ട്ര ഗവർണറായി നിയമിതനായി. കേന്ദ്ര വിദേശകാര്യ മന്ത്രിയായി സേവനമനുഷ്ഠിച്ചതുൾപ്പെടെ നിരവധി സുപ്രധാന പദവികൾ വഹിക്കുകയും ചെയ്തിട്ടുണ്ട്.