ആലപ്പുഴ: കഴിഞ്ഞ ദിവസമാണ് കോടതിയെ വട്ടംകറക്കിയ ഒരു കേസിന്റെ വിധി വന്നത്. ഒരു 75 വയസ്സുകാരനെ പെൺകുട്ടി വ്യാജ പോക്‌സോ കേസിൽ കുടുക്കിയത്. 285 ദിവസമാണ് വയോധികൻ ജയിലിൽ കഴിഞ്ഞത്. പെൺകുട്ടി തന്റെ കാമുകനെ രക്ഷിക്കാൻ വേണ്ടിയായിരുന്നു ഇത്തരമൊരു ക്രൂര പ്രവർത്തി ചെയ്തത്. താൻ നേരത്തെ തെറ്റായ മൊഴിയാണ് നൽകിയതെന്നു സ്‌കൂൾ വിദ്യാർഥിനിയായ അതിജീവിത കോടതിയിൽ പറഞ്ഞതിനെ തുടർന്നാണ് കോടതി വയോധികനെ വെറുതെ വിട്ടത്.

ഇപ്പോഴിതാ, നിരപരാധിയായ വയോധികനെ കുറിച്ച് തുറന്നുസംസാരിച്ചിരിക്കുകയാണ് അഭിഭാഷകൻ. കേസ് കഴിഞ്ഞപ്പോൾ എന്നെ കുറെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും ഒരു പ്രതികരണവുമില്ലാത്ത സാധു മനുഷ്യൻ ആണെന്നും അദ്ദേഹം പറയുന്നു. ചിലപ്പോ.. മനസ്സ് അങ്ങനെ ആയിപോയത് ആയിരിക്കാമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

അഡ്വ. ബൈജു മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ...

ഇനി അടുത്ത നടപടികളിലേക്ക് നീങ്ങാൻ അദ്ദേഹത്തിന്റെ കൈയ്യിൽ സാമ്പത്തികം ഇല്ല. കോടതിയിൽ അടയ്ക്കാനുള്ള പണവും ഇപ്പോൾ അദ്ദേഹത്തിനില്ല. ഒരു സാധു മനുഷ്യനാണ് അയാൾക്ക് ആരോടും പിണക്കമില്ല. മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് കേസ് എടുക്കണെങ്കിൽ എടുക്കട്ടെയെന്നുമാണ് അയാൾ പറയുന്നത്. അതുപോലെ ഇനി നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കോടതിയിൽ പോകാൻ അദ്ദേഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും പറയുന്നു. എല്ലാം ചിരിച്ചോണ്ട് നേരിടുന്ന സാധു മനുഷ്യൻ. കേസ് കഴിഞ്ഞപ്പോൾ എന്നെ കുറെ നേരം കെട്ടിപ്പിടിച്ച് കരഞ്ഞു. ഒരു പ്രതികരണവുമില്ലാത്ത ഒരാൾ.

ആരോടും ദേഷ്യമില്ല. ചിലപ്പോ.. മനസ്സ് അങ്ങനെ ആയതായിരിക്കും. വീട്ടിൽ മക്കൾ എല്ലാം ഉണ്ട് ഭാര്യ മരിച്ചതാണ്.ഒരു മകന് മിക്ച്ചർ പാക്കറ്റിലാക്കുന്ന പണിയാണ്. ആ വരുമാനത്തിലാണ് അവർ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കേസിന് പോകാനുള്ള പണം ഒന്നുമില്ല.അതുപോലെ അദ്ദേഹം സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന സ്കൂളിൽ നിന്നും അധികൃതർ വിളിച്ച് മാപ്പ് പറയുകയും ചെയ്തുവെന്നും. അഭിഭാഷകൻ പറഞ്ഞു.

2022 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അച്ഛന്‍ ഉപേക്ഷിച്ച് പോയ കുട്ടി അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. ഇവര്‍ രണ്ടുപേരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. നഗരത്തിലെ സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന വയോധികൻ പെൺകുട്ടിയുടെ വീട്ടിൽ സഹായങ്ങൾ ചെയ്തിരുന്നു.

ആ കാലത്തു വയോധികൻ തന്നെ ഉപദ്രവിച്ചെന്നും ഗർഭിണിയാക്കിയെന്നും പെൺകുട്ടി കൂട്ടുകാരോടു പറഞ്ഞിരുന്നു. തുടർന്നാണ് പോലീസ് വയോധികനെതിരെ കേസെടുത്തത്. അറസ്റ്റിലായ പ്രതിക്കു കോടതി ജാമ്യം നിഷേധിച്ചു. ക്രോസ് വിസ്താരം നടത്തുന്നതിനിടയിൽ കരഞ്ഞുകൊണ്ട് പെൺകുട്ടി സത്യം വെളിപ്പെടുത്തുകയായിരുന്നു.

ആണ്‍ സുഹൃത്തിനെ രക്ഷിക്കാന്‍ വേണ്ടിയാണ് വയോധികനെതിരെ മൊഴി നല്‍കിയതെന്ന് കുട്ടി ‌വെളിപ്പെടുത്തി. ഇതേതുടര്‍ന്ന് കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. കാമുകനുമായുള്ള ബന്ധം മനസ്സിലാക്കിയ വയോധികൻ തന്നെ ഉപദേശിച്ചതിന്റെ വിരോധത്തിലും കാമുകനെ രക്ഷിക്കാനുമാണു തെറ്റായ മൊഴി നൽകിയതെന്നും പെൺകുട്ടി കോടതിയിൽ പറഞ്ഞു.

ഇതോടെ കേസ് വീണ്ടും അന്വേഷിക്കാൻ നോർത്ത് പോലീസിനു കോടതി നിർദേശം നൽകി. പുനരന്വേഷണത്തിൽ വയോധികൻ നിരപരാധിയാണെന്ന മൊഴിയിൽ പെൺകുട്ടി ഉറച്ചുനിന്നു.പ്രതിക്കു വേണ്ടി അഭിഭാഷകരായ പി.പി.ബൈജു, ഇ.ഡി.സഖറിയാസ് എന്നിവർ ഹാജരായി. ഈ കേസ് ഇപ്പോള്‍ ചെങ്ങന്നൂരിലെ പോക്സോ കോടതിയുടെ പരിഗണനയിലാണ്.