- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുതായി വാങ്ങിയ സ്‌കൂട്ടറിന്റെ ഷാസി നമ്പർ ചുരണ്ടിയതായി ശ്രദ്ധയില്‍പ്പെട്ടത് വീട്ടിലെത്തിയപ്പോള്‍; രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിച്ചില്ല; സ്‌കൂട്ടര്‍ പൊതുനിരത്തില്‍ ഇറക്കാന്‍ സാധിക്കുന്നില്ലെന്ന് ആക്ഷേപം; പരാതി നല്‍കിയതിനാല്‍ ലോണ്‍ വ്യവസ്ഥയും റദ്ദാക്കി; നിയമപോരാട്ടവുമായി കോഴിക്കോട്ടെ യുവാവ്
കോഴിക്കോട്: ആറ്റു നോറ്റിരുന്ന് ഒരു സ്‌കൂട്ടര്‍ വാങ്ങിയ കോഴിക്കോട്ടെ യുവാവിന് കിട്ടിയത് മുട്ടന്‍പണി. പുതിയ സ്‌കൂട്ടറിന്റെ ഷാസി നമ്പറില്‍ കൃത്രിമം നടന്നതായ പരാതി നല്‍കിയതിനാല്‍ വാഹനം പൊതുനിരത്തില്‍ ഇറക്കാന്‍ കഴിയുന്നില്ലെന്ന് മണാശേരി സ്വദേശി ലിജേഷ് ആരോപിക്കുന്നത്. വാഹനം വാങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായിട്ടും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും, വാഹനത്തിന്റെ തുക തിരിച്ചടക്കുന്നതിനായുള്ള ലോണ്‍ വ്യവസ്ഥ റദ്ദാക്കിയതായും ആക്ഷേപമുണ്ട്.
പൊലീസില്‍ പരാതി നല്‍കിയിട്ടും തൃപ്തികരമായ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഉപഭോഗതൃ കോടതിയില്‍ നീതി തേടി പരാതിക്കാരന്‍ പോരാട്ടം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. വാഹനം വാങ്ങി വീട്ടില്‍ എത്തിയപ്പോഴാണ് ഷാസി കൃതൃമം നടന്നതായി ശ്രദ്ധയില്‍പെട്ടത്. മണാശേരി സ്വദേശി ലിജേഷാണ് ഒറ്റയാള്‍ പോരാട്ടം നടത്തുന്നത്.
2023 ജൂണ്‍ 28 നാണ് ലിജേഷ് കോഴിക്കോട് നടക്കാവ് എകെജി മോട്ടോഴ്‌സില്‍ നിന്നും പുതിയ വാഹനം വാങ്ങുന്നത്. K L 57 Z 4189 രജിസ്ട്രേഷന്‍ നമ്പറുള്ള ടിവിഎസ് ജൂപിറ്റര്‍ എന്ന സ്‌കൂട്ടറാണ് ലിജേഷ് വാങ്ങിയത്. എന്നാല്‍ വാഹനവുമായി വീട്ടില്‍ എത്തിയ ശേഷമാണ് ലിജേഷ് വാഹനത്തിന്റെ ചേസിസ് നമ്പർ ചുരണ്ടിയ നിലയില്‍ കണ്ടെത്തിയത്. ശ്രദ്ധയില്‍പ്പെട്ട ഉടനെ ഷോറൂമുമായി പല തവണ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ലെന്നും ലിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് 2023 ഓഗസ്റ്റ് 7ന് മുക്കം പൊലീസില്‍ പരാതി കൊടുത്തു.
ചുരണ്ടിയ ഭാഗത്തിന്റെ ഫോട്ടോ സഹിതമാണ് പൊലീസില്‍ ലിജേഷ് പൊലീസില്‍ പരാതി നല്‍കിയത്. ശേഷം പരാതി നടക്കാവ് പോലീസിലേക്ക് കൈമാറി. എന്നാല്‍ നടക്കാവ് പൊലീസില്‍ നിന്നും തൃപ്തികരമായ നടപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്. നടക്കാവ് പൊലീസില്‍ നിന്നും കേസ് ചെയ്യുകയാണെന്ന് വിവരമാണ് പരാതിക്കാരന് ലഭിച്ചത്. തുടര്‍ന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലും, ഉപഭോക്തൃ കോടതിയിലും പരാതി നല്‍കുകയായിരുന്നു.
25,000 രൂപ ഡൗണ്‍ പേയ്‌മെന്റ് നല്‍കിയാണ് വാഹനം വാങ്ങിയതെന്നും ബാക്കി തുക ലോണ്‍ വ്യവസ്ഥയില്‍ തവണയായി അടക്കുന്നതിനായി കടലാസുകളില്‍ ഒപ്പിട്ട് നല്‍കിയതായും ലിജേഷ് പറയുന്നു. എന്നാല്‍ വാഹനത്തിലെ കൃത്രമവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയതില്‍ പിന്നെ സ്‌കൂട്ടറിന് ലോണും റദ്ദാക്കിയതായി ആരോപണമുണ്ട്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍ വാഹനം പൊതുനിരത്തില്‍ ഓടിക്കുവാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, ഷാസി കൃതൃമം നടന്നതായി തെളിഞ്ഞിട്ടുണ്ടെങ്കിലും, വാഹനത്തിന് മറ്റ് തകരാറുകള്‍ ഇല്ലാത്തതിനാല്‍ പുതിയ വാഹനം നല്‍കാനും ആവില്ലെന്നാണ് അറിയിപ്പ്. നിലവില്‍ ഉപഭോക്തൃ കോടതിയില്‍ നടക്കുന്ന കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലിജേഷ്.