കൊച്ചി:തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാരുടെ പൂട്ടാന്‍ നോക്കിയവര്‍ക്ക് പണി കിട്ടി. കോടതി കയറുമെന്ന് കണ്ടപ്പോള്‍ പരാതി പിന്‍വലിച്ചു. അഖില്‍ മാരാരുടെ ആറ് ലക്ഷം ഫോളോവേഴ്സുള്ള ഔദ്യോഗിക ഫെയ്സ്ബുക്കാണ് പേജാണ് പൊലീസ് നീക്കം ചെയ്തത് പോലീസിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി മാരാര്‍ രംഗത്തെത്തിയതോടെ സംഭവം സൈബര്‍ പോരാട്ടത്തിനപ്പുറം നിയമപോരാട്ടമായി മാറി.

പേജ് പൂട്ടിച്ചത് ആര്?

തന്റെ രാഷ്ട്രീയ മുന്നേറ്റത്തെ ഭയന്നവര്‍ മെറ്റയ്ക്ക് (Meta) വ്യാജ റിപ്പോര്‍ട്ടുകള്‍ നല്‍കി പേജ് റിമൂവ് ചെയ്യിച്ചതാണെന്ന് അഖില്‍ മാരാര്‍ ആരോപിക്കുന്നു. സൈബര്‍ വകുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പണിയെടുക്കുന്നവരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ പോയിട്ടാണെങ്കിലും സത്യം പുറത്തുകൊണ്ടുവരുമെന്ന് മാരാര്‍ പ്രഖ്യാപിച്ചതോടെ കളി മാറി. നിയമനടപടികളിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ പരാതി നല്‍കിയവര്‍ 'പനി പിടിച്ച്' അത് പിന്‍വലിച്ചതായാണ് പുതിയ വിവരം. 24 മണിക്കൂറിനുള്ളില്‍ തന്നെ ഒതുക്കാന്‍ നോക്കിയവര്‍ക്ക് അടിയന്തര തിരിച്ചടി ലഭിച്ചുവെന്ന് മാരാര്‍ പരിഹസിച്ചു.

മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ തനിക്ക് വേണ്ടി സംസാരിച്ചതായും ട്വന്റി-20 പാര്‍ട്ടി പ്രസിഡന്റ് സാബു ജേക്കബ്, വൈസ് പ്രസിഡന്റ് ഗോപകുമാര്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ടെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. സത്യത്തിന് വേണ്ടി ശബ്ദിക്കാന്‍ താന്‍ എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫിന്റെ കോട്ടയായ തൃക്കാക്കരയില്‍ വോട്ട് ശതമാനം വര്‍ധിക്കുന്നതും ബിജെപിയുടെ മുന്നേറ്റവും കണ്ടുള്ള 'നെറികെട്ട രാഷ്ട്രീയ'മാണ് പേജ് പൂട്ടിക്കലിന് പിന്നിലെന്ന് ബിജെപി ക്യാമ്പ് വിശ്വസിക്കുന്നു. 'മുറിച്ചാല്‍ മുറി കൂടുകയേ ഉള്ളൂ' എന്ന വെല്ലുവിളിയുമായി 'അഖില്‍ മാരാര്‍ 2.0' എന്ന പേരില്‍ പുതിയ പേജുമായി അദ്ദേഹം സജീവമായിക്കഴിഞ്ഞു.

അഖില്‍ മാരാരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹൈക്കോടതിയിയില്‍ പോയാല്‍ നടന്നില്ലെങ്കില്‍ സുപ്രീം കോടതിയില്‍ പോയിട്ടാണെങ്കിലും എന്ത് കാരണം കൊണ്ടാണ് എന്റെ പേജ് റിമൂവ് ചെയ്യിച്ചതെന്ന് ഞാന്‍ കണ്ടെത്തിയേനെ.എനിക്കെതിരെ വ്യാജ റിപ്പോര്ട്ട് മെറ്റയ്ക്ക് കൊടുത്തു പേജ് റിമൂവ് ചെയ്യിച്ചവര്‍ ആരായാലും മാന്യന്മാര്‍ ആണ്..

കോടതി കയറും എന്ന് കണ്ടപ്പോള്‍ കംപ്ലയിന്റ് പിന്‍ വലിച്ചിട്ടുണ്ട്...24 മണിക്കൂറിനുള്ളില്‍ പണിയാന്‍ നോക്കിയവന്‍ പനി പിടിച്ചു പരാതി പിന്‍വലിച്ചിട്ടുണ്ട്. എനിക്ക് വേണ്ടി സംസാരിച്ച പ്രിയപ്പെട്ട മുന്‍ ഡിജിപി T P സെന്‍ കുമാര്‍ സാറിനു നന്ദി അറിയിക്കുന്നു.. കൃത്യമായി കാര്യ കാരണം നിരത്തി ഇടപെട്ട എന്റെ വക്കീലിന് നന്ദി..

എല്ലാ രീതിയിലും ഒപ്പമുണ്ടാകും എന്ന് അറിയിച്ചു ധൈര്യം പകര്‍ന്ന 20/20 പാര്‍ട്ടിയുടെ പ്രസിഡന്റ് സാബു ജേക്കബിനും, വൈസ് പ്രസിഡന്റ് ഗോപ കുമാറിനും നന്ദി..

എല്ലാത്തിനും ഉപരി എന്നെ സ്‌നേഹിക്കുന്ന നിങ്ങള്‍ക്കും വിമര്‍ശിക്കുന്ന പ്രിയപ്പെട്ടവര്‍ക്കും ഒരായിരം നന്ദി..

സത്യത്തിനു വേണ്ടി ശബ്ദിക്കാന്‍ ഞാന്‍ ഉണ്ടാവും.. സത്യമാണ് പക്ഷം..

തന്റെ രാഷ്ട്രീയ മുന്നേറ്റത്തെ ഭയന്നാണ് പോലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നും, സൈബര്‍ വകുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചിരുന്നു.

'അഖില്‍ മാരാര്‍ 2.0' എന്ന പേരില്‍ ഒരു പുതിയ ഫെയ്സ്ബുക്ക് പേജ് ഇതിനകം അദ്ദേഹം ആരംഭിച്ചിട്ടുണ്ട്. ഇത് തന്റെ രണ്ടാം വരവാണെന്നും, 'പുതിയ പേജില്‍ പോസ്റ്റ് ചെയ്ത ആദ്യ വീഡിയോയില്‍ മാരാര്‍ ആരോപിച്ചു. നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും, ജനങ്ങളില്‍ നിന്ന് തന്റെ ശബ്ദം തടയാനാണ് ശ്രമിക്കുന്നതെങ്കില്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര യുഡിഎഫിന്റെ കോട്ടയാണെന്നും, ഭരണവിരുദ്ധ വികാരത്തിന്റെ പേരില്‍ വോട്ട് ശതമാനം വര്‍ധിക്കേണ്ട സാഹചര്യമില്ലെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ ഉമാ തോമസിന് 25,000 ഭൂരിപക്ഷം ലഭിച്ചപ്പോള്‍ 68% ആയിരുന്നു പോളിങ് എന്നും ബിജെപിക്ക് 12,500 വോട്ടുകള്‍ ലഭിച്ചതായും അദ്ദേഹം തന്റെ വീഡിയോയില്‍ ഓര്‍മ്മിപ്പിച്ചു. 2016-ല്‍ 73% പോളിങ് രേഖപ്പെടുത്തിയിരുന്നു.