- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന പുരസ്‌കാരത്തില്‍ തഴഞ്ഞു; ദേശീയ തലത്തില്‍ വാരിക്കൂട്ടിയത് മികച്ച ചിത്രമുള്‍പ്പടെ മൂന്ന് പുരസ്‌കാരങ്ങള്‍; മലയാളത്തിന്റെ അഭിമാനമായി 'ആട്ടം'
തിരുവനന്തപുരം: 70 മത് ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന് അഭിമാനമായി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. ക്രിട്ടിക്സ് പുരസ്‌കാരം നേടിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തില്‍ ആട്ടത്തിന് നിരാശയായിരുന്നു ഫലം. ആ കുറവ് കൂടി തീര്‍ത്താണ് ദേശീയ തലത്തില്‍ ആട്ടം നേട്ടം കൊയ്തത്. ദേശീയ തലത്തില്‍ മികച്ച ചിത്രമുള്‍പ്പടെ 3 അവാര്‍ഡുകളാണ് ആട്ടം നേടിയത്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റ് എന്നീ മുന്ന് പുരസ്‌കാരങ്ങള്‍ ആട്ടത്തെ തേടിയെത്തി. 2022 ല്‍ പുറത്തിറങ്ങിയ സിനിമയാണ് […]
തിരുവനന്തപുരം: 70 മത് ദേശീയ പുരസ്‌കാരത്തില്‍ മലയാളത്തിന് അഭിമാനമായി ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. ക്രിട്ടിക്സ് പുരസ്‌കാരം നേടിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാര പ്രഖ്യാപനത്തില്‍ ആട്ടത്തിന് നിരാശയായിരുന്നു ഫലം. ആ കുറവ് കൂടി തീര്‍ത്താണ് ദേശീയ തലത്തില്‍ ആട്ടം നേട്ടം കൊയ്തത്. ദേശീയ തലത്തില്‍ മികച്ച ചിത്രമുള്‍പ്പടെ 3 അവാര്‍ഡുകളാണ് ആട്ടം നേടിയത്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റ് എന്നീ മുന്ന് പുരസ്‌കാരങ്ങള്‍ ആട്ടത്തെ തേടിയെത്തി.
2022 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആട്ടം. മികച്ച സിനിമയ്ക്കുള്ളതിന് പുറമെ രണ്ട് പുരസ്‌കാരം കൂടി നേടിയിട്ടുണ്ട് ആട്ടം.
ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ആട്ടത്തിനാണ്. സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയ്ക്ക് തന്നെയാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണ് ആട്ടം സ്വന്തമാക്കിയിരിക്കുന്നത്.
വളരെ ശക്തമായ മത്സരം നടന്നൊരു പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. കാന്താരയടക്കമുള്ള സിനിമകളുമായി മത്സരിച്ചാണ് ആട്ടം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞ സിനിമ എന്ന നിലയില്‍ കൂടി വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ ആട്ടത്തിന്റെ വിജയത്തിന് പ്രാധാന്യമുണ്ട്. പൂര്‍ണമായി തിരക്കഥ ഹീറോ ആയിട്ടുള്ള ചിത്രമാണ് ആട്ടം. സംഭാഷണങ്ങളിലൂടെ ഒരു സിനിമയെ പിടിച്ച് നിര്‍ത്താന്‍ കഴിയണമെങ്കില്‍ പറയുന്ന വിഷയവും തിരക്കഥയും അത്രയും പവര്‍ഫുള്‍ ആവണം. അതും സംസാരിക്കുന്ന വിഷയം അത്രയും സീരിയസായ ഒന്നാണെങ്കില്‍ അത് മടുപ്പ് തോന്നാത്ത വിധം ആസ്വാദ്യകരമായി പ്രേക്ഷകരെ പിടിച്ചിരുത്തണമെങ്കില്‍ അതൊരു കഴിവ് തന്നെയാണ്. ഇവിടെയാണ് ആട്ടത്തിന്റെ തിരക്കഥ അംഗീകരിക്കപ്പെടുന്നത്.
ഒരു കുറ്റകൃത്യം അതില്‍ സംശയിക്കപ്പെടുന്ന പതിമൂന്ന് പേര്‍, ആളുകളെല്ലാം ഓരോ പ്രായക്കാര്‍, വ്യത്യസ്ത അഭിപ്രായമുള്ളവര്‍, വ്യത്യസ്ത പൊതുബോധമുള്ളവര്‍. ഇവര്‍ക്കിടയില്‍ നടക്കുന്ന വിചാരണയായിരുന്നു ആട്ടം എന്ന ചലച്ചിത്രം.കാണുന്ന പ്രേക്ഷകനെയും കഥാപാത്രങ്ങള്‍ക്കൊപ്പം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയായിരുന്നു ആട്ടം. മലയാള സിനിമയില്‍ മുമ്പൊന്നും കണ്ടിട്ടില്ലാത്ത വിധം ഒരുക്കിയ ആട്ടത്തില്‍ തിരക്കഥയോടൊപ്പം മികച്ച് നിന്ന മറ്റൊരു ഘടകം എഡിറ്റിങ്ങായിരുന്നു. മഹേഷ് ഭുവനേന്ദിന്റെ എഡിറ്റിങ്ങിനൊപ്പം ആനന്ദ് ഏകര്‍ഷിയുടെ തിരക്കഥയും കൂടെ ചേര്‍ന്നപ്പോള്‍ മലയാളത്തിലെ മികച്ച ചിത്രമായി മാറാന്‍ ആട്ടത്തിന് കഴിഞ്ഞു.
സിനിമയില്‍ ഉത്തരം കണ്ടെത്തുന്നതിനായി സംവിധായകന്‍ ഓരോ വ്യക്തിയുടെയും പൂര്‍ണമായ വ്യക്തിത്വം പ്രേക്ഷകര്‍ക്ക് മുന്നില്‍ വരച്ചിടുന്നുണ്ട്. തമ്മിലുള്ള ചെറിയ ചില ഈഗോ പ്രശ്നങ്ങള്‍ പോലും ഏത് വിധത്തിലാണ് ബന്ധപ്പെടുത്തുന്നതെന്ന് ശ്രദ്ധിക്കുമ്പോഴാണ് തിരക്കഥ എത്രത്തോളം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് ബോധ്യമാവുന്നത്. ചിത്രം പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം ഇന്നും പ്രസക്തമായ വിഷയം തന്നെയാണ്. ഇത്തരത്തില്‍ ദേശീയ പുരസ്‌കാര വേദിയില്‍ മലയാളത്തിന്റെ അഭിമാനമായി മാറുകയാണ് ആനന്ദ് ഏകര്‍ഷിയുടെ ആട്ടം.
സറീന്‍ ഷാഹിബ് ആയിരുന്നു ആട്ടത്തിലെ നായിക. സറീന്റെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ഒരു നാടക സംഘത്തിന്റെ കഥയാണ് പറയുന്നത്. പേര് സൂചിപ്പിക്കുമ്പോലെ നാടക പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമ ബോക്‌സ് ഓഫീസിനേക്കാള്‍ വിജയം നേടിയത് ഒടിടി റിലീസിന് ശേഷമായിരുന്നു.നേരത്തെ രാജ്യാന്തര പുരസ്‌കാരങ്ങളും ആട്ടത്തിനെ തേടിയെത്തിയിരുന്നു.
പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ആനന്ദ് ഏകര്‍ഷി രംഗത്തെത്തി.ആട്ടം മികച്ച ചിത്രത്തിനടക്കം മൂന്ന് ദേശീയ പുരസ്‌കാരത്തിനര്‍ഹമായത് വിശ്വസിക്കാനാകുന്നതിനും അപ്പുറത്തെ നേട്ടമാണെന്നായിരുന്നു സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ ആദ്യ പ്രതികരണം.ആട്ടം പോലെയൊരു സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന നിര്‍മാതാവ് ഡോ. അജിത് ജോയ്ക്കും സിനിമയുണ്ടാവാന്‍ കാരണമായ വിനയ് ഫോര്‍ട്ടിനുമാണ് നന്ദി പറയുന്നതെന്നും ആനന്ദ് ഏകര്‍ഷി പറഞ്ഞു.
വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷമുണ്ട്. മികച്ച ചിത്രം, മികച്ച തിരക്കഥ, മികച്ച എഡിറ്റിങ് എന്നിങ്ങനെ മൂന്ന് അവാര്‍ഡുകളാണ് ആട്ടത്തിന് ലഭിച്ചത്. വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇങ്ങനൊരു സിനിമ നിര്‍മിക്കാന്‍ മുന്നോട്ട് വന്ന നിര്‍മാതാവ് ഡോ. അജിത് ജോയിക്കും ഈ സിനിമ ഉണ്ടാവാന്‍ കാരണമായ വിനയ് ഫോര്‍ട്ടിനുമാണ് നന്ദി പറയേണ്ടത്. തുടക്കം മുതല്‍ അവസാനം വരെ സിനിമയ്ക്ക് ഒപ്പം നിന്ന എല്ലാ അണിയറപ്രവര്‍ത്തകരും ഈ അവാര്‍ഡ് അര്‍ഹിക്കുന്നുണ്ട്'- ആനന്ദ് ഏകര്‍ഷി പറഞ്ഞു.