- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഭിമന്യു'വിന്റെ പേരില്‍ തിരുവനന്തപുരത്ത് മാനവീയം സഖാക്കള്‍ പിരിച്ചത് കാണുന്നില്ലെന്ന് പരാതി; വയനാട് പുനരധിവാസ പിരിവിനിടെ ഫണ്ട് മുങ്ങല്‍ വിവാദവും
തിരുവനന്തപുരം: കൊച്ചി മഹാരാജാസ് കോേളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ സി.പി.എം. അനുകൂല കൂട്ടായ്മ സ്വരൂപിച്ച തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് കാണാനില്ലെന്ന് പരാതി. ആരോപണം ബന്ധപ്പെട്ടവര്‍ നിഷേധിക്കുമ്പോഴും ഈ പണം ഇനിയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നതാണ് വസ്തുത,ട നേരത്തെ രക്തസാക്ഷിയായ വിഷ്ണുവിന്റെ പേരിലെ കുടുംബ സഹായ ഫണ്ട് തിരിമറിയും തിരുവനന്തപുരത്ത് ചര്‍ച്ചയായിരുന്നു. ഇതിനൊപ്പമാണ് അഭിമന്യുവിന്റെ സ്മരണയില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാനെന്ന പേരില്‍ ആറരവര്‍ഷം മുന്‍പ് തുടങ്ങിയ പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു […]
തിരുവനന്തപുരം: കൊച്ചി മഹാരാജാസ് കോേളജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ പേരില്‍ സി.പി.എം. അനുകൂല കൂട്ടായ്മ സ്വരൂപിച്ച തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് കാണാനില്ലെന്ന് പരാതി. ആരോപണം ബന്ധപ്പെട്ടവര്‍ നിഷേധിക്കുമ്പോഴും ഈ പണം ഇനിയും ആര്‍ക്കും കൊടുത്തിട്ടില്ലെന്നതാണ് വസ്തുത,ട
നേരത്തെ രക്തസാക്ഷിയായ വിഷ്ണുവിന്റെ പേരിലെ കുടുംബ സഹായ ഫണ്ട് തിരിമറിയും തിരുവനന്തപുരത്ത് ചര്‍ച്ചയായിരുന്നു. ഇതിനൊപ്പമാണ് അഭിമന്യുവിന്റെ സ്മരണയില്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കാനെന്ന പേരില്‍ ആറരവര്‍ഷം മുന്‍പ് തുടങ്ങിയ പിരിവിന്റെ തുകയാണ് അപ്രത്യക്ഷമായത്. ഫണ്ട് തട്ടിപ്പില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സാംസ്‌കാരികപ്രവര്‍ത്തകര്‍ സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കു പരാതി നല്‍കി.
പിരിവ് തുടങ്ങി ആറരവര്‍ഷം പിന്നിട്ടിട്ടും അര്‍ഹരിലേക്ക് എത്താതായതോടെ കൂട്ടായ്മയില്‍ ഉള്‍പ്പെട്ടവര്‍തന്നെ പരാതിയുമായി രംഗത്തു വന്നുവെന്ന് മാതൃഭൂമിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നില്‍ തിരുവനന്തപുരം സിപിഎമ്മിലെ വിഭാഗീയതയാണെന്ന സൂചനകളുമുണ്ട്, രംഗത്തെത്തുകയായിരുന്നു.പുരോഗമന കലാസാഹിത്യസംഘം ഭാരവാഹികളുടെ നേതൃത്വത്തില്‍ മാനവീയം തെരുവിടം കള്‍ച്ചറല്‍ കളക്ടീവ് എന്നപേരിലാണ് ഫണ്ട് പിരിവ് നടത്തിയത്. ഭാരവാഹികളെല്ലാം സി.പി.എം. അംഗങ്ങളുമാണ്. പു.ക.സ. പ്രവര്‍ത്തകരുമായിരുന്നെങ്കിലും പാര്‍ട്ടിയുടെയോ പു.ക.സ.യുടെയോ അറിവോടെയായിരുന്നില്ല പണപ്പിരിവ്.
അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നു പ്രഖ്യാപിച്ചായിരുന്നു ധനസമാഹരണം. ഇടതുചിന്തകനായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് തനിക്കു ലഭിച്ച അവാര്‍ഡ് തുക ഈ ഫണ്ടിലേക്കു നല്‍കി പ്രചോദനവുമായി. പിന്നാലെ സംഭാവന ഒഴുകി. എന്നാല്‍, അഭിമന്യു എന്‍ഡോവ്മെന്റിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടില്ലെന്നും കുടുംബാംഗങ്ങളെപ്പോലും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പരാതി പ്രതിഷേധമായതോടെ 2022-ല്‍ തെരുവിടത്തിന്റെ പേരില്‍ കേരളാ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി മൂന്നരലക്ഷം രൂപ നിക്ഷേപിച്ചതിന്റെ രേഖകള്‍ ഭാരവാഹികള്‍ നല്‍കി.
വര്‍ഷങ്ങള്‍കൊണ്ടു സമാഹരിച്ചത് വന്‍ തുകയാണെന്നും അത് എവിടെപ്പോയി എന്നുമാണ് പരാതിക്കാര്‍ ചോദിക്കുന്നത്. രസീതുപോലും ഇല്ലാതെയായിരുന്നു വന്‍ പണപ്പിരിവെന്നും ഇവര്‍ സി.പി.എമ്മിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് മാതൃഭൂമി പറയുന്നു. പരാതിക്കാരും സി.പി.എം. അംഗങ്ങളാണ്. ഇതോടെയാണ് സിപിഎം വിഭാഗീയതയെന്ന ആരോപണം ശക്തമായത്. വയനാട് പുനരധിവാസത്തിനും മറ്റും പലരും പരിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം ഉയരുന്നത്.
അതിനിടെ അഭിമന്യുവിന്റെ പേരില്‍ സമാഹരിച്ച മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയംഗവും മാനവീയം തെരുവിടം കൂട്ടായ്മ ഭാരവാഹിയുമായ വിനോദ് വൈശാഖി പറഞ്ഞു. കോവിഡിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് നടപടികള്‍ വൈകിപ്പിച്ചത്. അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്താന്‍ അഭിമന്യു പഠിച്ച വട്ടവട സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടും. സമാഹരിച്ച തുകയുടെ പലിശ വര്‍ഷാവര്‍ഷം സ്‌കോളര്‍ഷിപ്പായി നല്‍കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു.