- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് സിപിഎം അലമുറയിടും; ഷാജന്‍ സ്‌കറിയയെ പാര്‍ട്ടി അനുയായികള്‍ തന്നെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും: ശക്തമായ പ്രതികരണവുമായി അബിന്‍ വര്‍ക്കി
ശക്തമായ പ്രതികരണവുമായി അബിന്‍ വര്‍ക്കി
തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നേരേയുണ്ടായ വധശ്രമത്തില്‍ ശക്തമായ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് അലമുറയിടുന്ന സി.പി.എം സ്വന്തം അനുയായികള്‍ ഷാജന്‍ സ്‌കറിയയെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരുമെന്നാണ് അബിന്റെ പരിഹാസം.
അബിന്റെ പോസ്റ്റ് ഇങ്ങനെ:
റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ ജനാധിപത്യ വിരുദ്ധം എന്ന് അലമുറയിടുന്ന സി.പി.എം ഷാജന്‍ സ്‌കറിയയെ സ്വന്തം അനുയായികള്‍ തന്നെ പിന്തുടര്‍ന്ന് വണ്ടി ഇടിച്ചു ആക്രമിക്കുമ്പോ ചുവപ്പന്‍ അഭിവാദ്യങ്ങള്‍ നേരും.
എന്തരോ എന്തോ..
ഇന്ന് തൊടുപുഴയില്‍ വെച്ചാണ് മറുനാടന്‍ മലയാളി ചീഫ് എഡിറ്ററെ കാറിടിച്ച് കൊല്ലാന്‍ ശ്രമം ഉണ്ടായത്. ഡിവൈഎഫ് ഐ സംഘമാണ് വധിക്കാന്‍ ശ്രമിച്ചത്. ഇടുക്കിയിലെ കല്യാണത്തില്‍ രാവിലെ മുതല്‍ ഷാജന്‍ സ്‌കറിയ സജീവമായി പങ്കെടുത്തിരുന്നു. ഇത് മനസ്സിലാക്കി നടന്ന ഗൂഡാലോചനയാണ് ആക്രമണമായി മാറിയത്. ഥാര്‍ ജീപ്പില്‍ കാത്ത് നിന്ന സംഘം ഷാജന്‍ സ്‌കറിയയെ പിന്തുടരുകയായിരുന്നു. കല്യാണം കഴിഞ്ഞ് റിസപ്ഷന്‍ ഹാളിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.
വിവാഹ വേദിയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ ആരോ പിന്തുടരുന്നത് ഷാജന്‍ സ്‌കറിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇത് വിവാഹ സ്ഥലത്തു നിന്നും റിസപ്ഷന്‍ വേദിയിലേക്ക് വരുന്ന മറ്റാരോ ആണെന്നണ് കരുതിയത്. അമിത വേഗതയില്‍ സിനിമാ സ്‌റ്റൈലില്‍ ചെയ്‌സ് ചെയ്ത് മുമ്പോട്ട് കയറിയ ഥാര്‍ ഷാജന്‍ സ്‌കറിയയുടെ വാഹനത്തിന്റെ വശത്ത് ഇടിച്ച് മറിച്ചിടാനായിരുന്നു ശ്രമിച്ചത്.
കാര്‍ നിയന്ത്രണം വിട്ടു പോകാതെ ആത്മ സംയമനം വീണ്ടെടുത്ത ഷാജന്‍ സ്‌കറിയ തന്റെ കാറില്‍ വന്നിടിച്ചത് വിവാഹത്തിന് വന്നവരുടെ വാഹനമാണെന്ന് തന്നെ കരുതി. അങ്ങനെ അവരോട് കാര്യം ചോദിക്കാനായി കാറിന്റെ ഗ്ലാസ് മാറ്റി. ഇതിനിടെയാണ് ആറംഗ സംഘം അക്രമം നടത്തിയത്.
ഷാജന്‍ സ്‌കറിയെ വാഹനത്തില്‍ വിവാഹ വേദിയില്‍ നിന്നും പുറത്തിറങ്ങുന്നതും കാത്ത് ഥാര്‍ പുറത്തു തന്നെയുണ്ടായിരുന്നു. സിപിഎമ്മിനോട് അനുഭാവമുള്ള ബ്രിട്ടണിലെ പ്രവാസി വ്യവസായിയുടെ നേതൃത്വത്തിലാണ് ഈ ഗൂഡാലോചന നടന്നതെന്നാണ് സൂചന. ഈ വ്യവസായിയുടെ കള്ളത്തരങ്ങള്‍ മറുനാടനിലൂടെ പുറം ലോകം അറിഞ്ഞു. സിപിഎമ്മിനും ഇയാളെ തള്ളിപറയേണ്ട അവസ്ഥയുണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അതിവിശ്വസ്തനായിരുന്നു ഇയാള്‍. ഗോവിന്ദന്റെ മകനെതിരേയും ആക്രമണങ്ങള്‍ നടന്നു. സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച ശുചിത്വ സാഗരം പദ്ധതിയടക്കം പുറത്തെത്തി. ഇതിന്റെ പക സിപിഎമ്മിലേയും ഡിവൈഎഫ്‌ഐയിലേയും വിശ്വസ്തരെ ഉപയോഗിച്ച് നടപ്പിലാക്കുകയായിരുന്നു അയാളെന്നാണ് സൂചനകള്‍.