മലപ്പുറം: ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ 'നേഹ'യാണ് ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ ക്രയിൻ കയറിയിറങ്ങി അതിദാരുണമായി മരിക്കുന്നത്. നല്ലൊരു ജീവിതം സ്വപ്നം കണ്ട് ജീവിച്ചുതുടങ്ങിയപ്പോൾ ആണ് വിധി നേഹയെ കവർന്നെടുത്തത്. യുവതിയുടെ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

ഡിസംബര്‍ ഒന്നാം തിയതിയാണ് നേഹയുടെ നിക്കാഹ് കഴിഞ്ഞത്. വളരെ ആഘോഷപൂർവം തുടങ്ങിയ പുതിയജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് നാട്ടുകാർക്ക് പോലും വിശ്വസിക്കാൻ ആകുന്നില്ല. പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിന്‍റെ എല്ലാ നിറങ്ങളും കെടുത്തി അഞ്ചാം നാൾ ദാരുണ അപകടം തേടിയെത്തി. ഭര്‍ത്താവ് അറവങ്കര സ്വദേശി അസ്ഹര്‍ ഫാസിലുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ ഇടിച്ചാണ് നേഹയുടെ മരണം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ജൂബിലി ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. വിവാഹം കഴിഞ്ഞ് നവ വധൂവരന്മാർക്കായി നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം ഒരുക്കിയിരുന്നു.

അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ നേഹയെ, കോളജിലെത്തി അഷർ ഫൈസൽ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെ സൽക്കാരം കഴിഞ്ഞ് നേഹയെ കോളജിലേക്ക് തന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് ദാരുണ സംഭവം നടന്നത്.

ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നേഹ. ഇവരുടെ പിറകിലായി വന്ന ക്രെയിൻ ഇവർ യൂട്ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറിൽ ഉണ്ടായിരുന്ന രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീണു. ഈ സമയം ക്രെയിന്റെ പിൻഭാഗത്തെ ടയർ നേഹയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു.

സംഭവ സ്ഥലത്തുവെച്ചു തന്നെ നേഹ മരണത്തിന് കീഴടങ്ങി. എല്ലാത്തിനും സാക്ഷിയായി ഭർത്താവിന് ഇപ്പോഴും നടുക്കുന്ന ഓർമ്മകൾ മാത്രം. നേഹയുടെ മരണത്തിൽ നാടാകെ ഞെട്ടിയിരിക്കുകയാണ്. അല്‍ശിഫ നഴ്‌സിങ് കോളജില്‍ ബിഎസ്സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച നേഹ.