- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലീസ്... ട്രോളി പുള്ളേഴ്സ്... ബട്ട് വി ആര് നോട്ട് ബെഗ്ഗേഴ്സ്! അന്ന് അങ്ങാടിയില്‍ ആ ഫേമസ് ഡയലോഗ് നടന് പറഞ്ഞത് രവികുമാറിന്റെ കഥാപാത്രത്തിനോട്; മണ്മറഞ്ഞത് മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച നടന് ജയന്റെ ഉറ്റ സുഹൃത്ത്; രവികുമാര്‍ വിട പറയുമ്പോഴും പ്രേക്ഷക മനസ്സില്‍ മായാതെ നിരവധി രംഗങ്ങള്‍
തൃശൂർ: ഇന്ന് രാവിലെയാണ് പഴയകാല ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചത്. അർബുദരോഗത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന് അന്ത്യം സംഭവിച്ചത്. തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.
1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
ഇപ്പോഴിതാ, അന്തരിച്ച രവികുമാറും മലയാള സിനിമയിൽ കോളിളക്കം സൃഷ്ടിച്ച നടൻ ജയനും കുറിച്ചുള്ള സുഹൃത്ത് ബന്ധത്തിനെ കുറിച്ചാണ് പറയുന്നത്. ഇരുവരും വളരെ നല്ല ആത്മ മിത്രങ്ങൾ തന്നെയായിരുന്നു.
ജയനുമായി ഏറ്റവും അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു നടനാണ് അന്തരിച്ച നടൻ രവികുമാർ. ഐ വി ശശിയുടെ പ്രണയനായകനായിട്ടായിരുന്നു അദ്ദേഹം മലയാളികൾക്ക് കുടൂതൽ സുപരിചിതനായിരുന്നത്. എഴുപതുകളിലും എൺപതുകളിലും മലയാള സിനിമയിൽ തിളങ്ങി നിന്ന നടനാണ് രവികുമാർ. ഏറ്റവുമൊടുവിലായി സിബിഐ 5 ലും അദ്ദേഹം വേഷമിട്ടിരുന്നു. എന്നും മലയാളി മനസുകളിൽ ഓർത്തു നിൽക്കുന്ന കഥാപത്രങ്ങളാണ് രവികുമാർ മലയാളികൾക്ക് സമ്മാനിച്ചിരുന്നത്. നായകനായും വില്ലനായുമെല്ലാം അദ്ദേഹം തിളങ്ങി. മലയാളം വ്യക്തമായി പറയാൻ അറിയില്ലായിരുന്നുവെങ്കിലും അഭിനയിച്ച് കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി.
1980-ൽ ഐ.വി. ശശിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അങ്ങാടിയിൽ അക്കാലത്തെ പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കിയ
'വാട്ട് ഡിഡ് യു സേ? ബെഗ്ഗേഴ്സ്? മേ ബീ വീ ആർ പുവർ... കൂലീസ്... ട്രോളി പുള്ളേഴ്സ്... ബട്ട് വി ആർ നോട്ട് ബെഗ്ഗേഴ്സ്! യു എൻജോയ് ദിസ് സ്റ്റാറ്റസ് ഇൻ ലൈഫ് ബിക്കോസ് ഓഫ് അവർ സ്വെറ്റ് ആൻഡ് ബ്ലഡ്! ലെറ്റ് ഇറ്റ് ബി ദ് ലാസ്റ്റ് ടൈം... ഇഫ് യു ഡെയർ ടു സേ ദാറ്റ് വേഡ് വൺസ്മോർ, ഐ വിൽ പുൾ ഔട്ട് യുവർ ബ്ലഡി ടങ്'. എന്ന് കടുകട്ടി ഇംഗ്ലീഷ് ഡയലോ ഗ് ജയൻ പറഞ്ഞത് രവികുമാറിന്റെ കഥാപാത്രത്തോടെയായിരുന്നു.
താനൊരു ജയൻ ആരാധകനായിരുന്നുവെന്ന് രവികുമാർ തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. അ ദ്ദേഹത്തിന്റെ മരണവും രവികുമാറിനെ വേദനിപ്പിച്ചിരുന്നു. അടുത്തിടെ ജയന്റെ 44-ാം ചരമ വാർഷികത്തിൽ ജയൻ മരിക്കുന്നതിന് മുൻപ് തങ്ങൾ തമ്മിൽ കാണണമെന്ന് പറഞ്ഞതിനെക്കുറിച്ചും അദ്ദേഹം ഓർത്തെടുത്തിരുന്നു.
'ബേബിച്ചായാ' എന്നാണ് ഞാൻ ജയനെ വിളിക്കാറുള്ളത്. നമുക്ക് വൈകുന്നേരം മീറ്റ് ചെയ്യണം കെട്ടോ. ഞാന്‍ പറഞ്ഞു എന്താ കാര്യം. ഷൂട്ടിങ്ങിന് പോയിട്ട് വന്ന് മീറ്റ് ചെയ്യാമെന്ന് പറഞ്ഞു. ഏത് ഷൂട്ടിങ്ങിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ കോളിളക്കം എന്നുപറഞ്ഞു. ഒരു സ്റ്റണ്ട് സീനാണ്. ഹെലിക്കോപ്ടറില്‍ ഒരു ചേസ് സീൻ. ചെന്നൈ വിട്ട് പത്തുപതിനഞ്ചുകിലോമീറ്റര്‍ അപ്പുറത്താണ്. ഞാന്‍ പറഞ്ഞു ബേബിച്ചായാ സൂക്ഷിച്ചെന്ന് അതിന് ശേഷം കേട്ടത് അദ്ദേഹത്തിന്റെ മരണവാർത്തയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തൃശൂർ സ്വദേശികളായ കെ എം കെ മേനോന്റെയും ആർ ഭാരതിയുടെയും മകനായ രവികുമാർ ചെന്നൈയിലാണ് ജനിച്ചത്. നിർമ്മാതാവായ അച്ഛന്റെ നിർമ്മാണത്തിൽ 1975 ൽ പുറത്തിറങ്ങിയ ഉല്ലാസയാത്രയിലൂടെയാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്.
എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976 ൽ റിലീസ് ചെയ്ത 'അമ്മ' എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
ലിസ, അവളുടെ രാവുകൾ, അങ്ങാടി, സർപ്പം, തീക്കടൽ, അനുപല്ലവി തുടങ്ങിയവയാണ്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും തന്റെ മികവ് തെളിയിച്ചു. ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്.