- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ആദ്യ വാതില്‍ തുറന്നു; എല്ലാവരെയും സമന്മാരായി കാണും'; വിജയ്‌യുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; ടിവികെയുടെ ആദ്യ സമ്മേളനം ഉടന്‍
വിജയ്‌യുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
ചെന്നൈ: തമിഴ് സൂപ്പര്‍ താരം വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടി ടിവികെയ്ക്ക് (തമിഴക വെട്രി കഴകം) തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ടിവികെ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്ന് പ്രതികരിച്ച വിജയ് ആദ്യ വാതില്‍ തുറന്നുവെന്നും പറഞ്ഞു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും, എല്ലാവരും സമന്മാരെന്ന തത്വത്തില്‍ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ഈ മാസം 23ന് വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ പ്രഥമ ടിവികെ സമ്മേളനനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. പൊലീസ് അനുമതി കിട്ടാത്തതിനാലാണ് ടിവികെയുടെ സംസ്ഥാന സമ്മേളനം വൈകുന്നത്. സമ്മേളനം നടത്താന്‍ അനുമതി തേടി ടിവികെ നല്‍കിയ കത്ത് പൊലീസ് പല തരത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ച് തീരുമാനമെടുക്കാതെ വെച്ചിരിക്കുകയാണ്.
പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിക്കാന്‍ നടന്‍ വിജയ് ശ്രമിക്കുന്നതായി നേരത്തെ സൂചനകള്‍ വന്നിരുന്നു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി നടന്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, രേവന്ത് റെഡ്ഡി, ചന്ദ്ര ബാബു നായിഡു, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്.
വിജയ് കഴിഞ്ഞ മാസം തന്റെ തമിഴക വെട്രി കഴകത്തിന്റെ പതാകയും പുറത്തിറക്കിയിരുന്നു. ചുവപ്പ്, മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് പതാക. സംഗീതജ്ഞന്‍ എസ് തമന്‍ ചിട്ടപ്പെടുത്തിയ പാര്‍ട്ടി ഗാനവും പുറത്തിറക്കി. സൗഹാര്‍ദ്ദത്തിന്റെയും ഐക്യത്തിന്റെയും പ്രമേയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും തുല്യ അവകാശവും അവസരവും നല്‍കും, തമിഴ്ഭാഷയെ സംരക്ഷിക്കും, സാമൂഹിക നീതിയുടെ പാതയില്‍ മുന്നോട്ട് പോകും എന്നിവയാണ് പാര്‍ട്ടിയുടെ പ്രതിജ്ഞ. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയിയുടെ നീക്കങ്ങള്‍.
ടിവികെ സമ്മേളനത്തിന് ആശംസ അറിയിച്ച് ഡിഎംകെ സഖ്യത്തിലുള്ള വിസികെ പാര്‍ട്ടി നേതാവായ തിരുമാളവന്‍ എംപി രംഗത്ത് വന്നു. തമിഴ്‌നാട്ടില്‍ രണ്ട് ലോക്‌സഭ എംപിമാരുള്ള പ്രമുഖ ദളിത് പാര്‍ട്ടിയായ വിസികെയുമായി വിജയ് സഖ്യത്തിന് ശ്രമിക്കുമെന്നാണ് അഭ്യൂഹം.
അതേസമയം വിജയ്ക്കെതിരെ ബിജെപി രംഗത്ത് വന്നു. വിനായക ചതുര്‍ത്ഥിക്ക് വിജയ് ആശംസ അറിയിക്കാത്തതിലാണ് വിമര്‍ശനം. അവസരവാദിയായ ഹിന്ദുവാണ് വിജയെന്നും ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും ബിജെപി നേതാവ് വിനോജ് പി സെല്‍വം വിമര്‍ശിച്ചു. ഡിഎംകെയെ കോപ്പിയടിക്കാനാണ് ടിവികെയുടെ തുടക്കത്തിലേയുള്ള ശ്രമമെന്നും കെ അണ്ണാമലൈയുടെ വിശ്വസ്ഥനാണ് വിനോജ്.
ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിന ജോസഫ് വിജയ് എന്ന പേരുയര്‍ത്തി വിജയിയെ ബിജെപി ആക്രമിച്ചിരുന്നു. വിജയയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ബിജെപി പൊതുവില്‍ ഇതുവരെ സ്വീകരിച്ചതെങ്കില്‍, സ്വരം മാറാന്‍ പോകുന്നതിന്റെ സൂചനയായി ഇപ്പോഴത്തെ വിമര്‍ശനങ്ങളെ കാണാം.'ആദ്യ വാതില്‍ തുറന്നു; എല്ലാവരെയും സമന്മാരായി കാണും'; വിജയ്‌യുടെ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം; ടിവികെയുടെ ആദ്യ സമ്മേളനം ഉടന്‍